കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് ഇപ്പോൾ ആപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ഡയറി പ്രമോട്ടർ, വവുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കർ എന്നീ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിനിയമനം നടക്കുന്നു. തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറേയും നിയമിക്കും. തസ്തിക തിരിച്ചുള്ള യോഗ്യത, ശമ്പളം, ഒഴിവുകൾ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ഡയറി പ്രമോട്ടർ തസ്തികയിൽ ഒഴിവുകളുടെ എണ്ണം -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് -1, മണ്ണാർക്കാട് ക്ഷീരവികസന യൂണിറ്റ്-1, കൊല്ലങ്കോട് ക്ഷീരവികസന യൂണിറ്റ് -1). ഈ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ എസ്.എസ്.എൽ.സി പാസ്സായവർക്കാണ്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 7500 രൂപ/ മാസം.

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കർ തസ്തികയിൽ ഒഴിവുകളിടെ എണ്ണം –2 (ഒറ്റപ്പാലം ക്ഷീരവികസന യൂണിറ്റ്-1, ആലത്തൂർ ക്ഷീരവികസന യൂണിറ്റ്-1) ആണ്. എസ്.എസ്.എൽ.സി പാസ്സായവർക്കാണ് യോഗ്യതയുള്ളത്.
നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 6000 രൂപ ആണ്.

പ്രായപരിധി- അപേക്ഷകന്റെ പ്രായം 18-50 വയസ്സിന് ഇടയിൽ ആയിരിക്കണം. അപേക്ഷകർ അതാത് ബ്ലോക്കിലെ സ്ഥിരതാമസക്കാരായിരിക്കണം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും ആവശ്യമായ രേഖകളും ജൂൺ 14 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി ബന്ധപ്പെട്ട ബ്ലോക്ക് ഡയറി ഡെവലപ്പ് മെന്റ് സർവീസ് യൂണിറ്റിന് സമർപ്പിക്കണം. അഭിമുഖത്തിന് യോഗ്യരായവരുടെ അന്തിമ പട്ടിക ജൂൺ 15 ന് സിവിൽ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് മുമ്പാകെ പ്രസിദ്ധീകരിക്കും. അഭിമുഖം ജൂൺ 17 ന് രാവിലെ 10.30 മുതൽ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. ഇന്റർവ്യൂ കുറിച്ചുള്ള അറിയിപ്പുകളൊന്നും ഉണ്ടാകില്ല. ഒഴിവുകൾ ഉള്ള ബ്ലോക്കിലെ ഡയറി ഡെവലപ്പ്മെന്റ് സർവീസ് യൂണിറ്റ് ഓഫീസിൽ കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും ലഭ്യമാകും. ഫോണ് : 0491-2505137.

ഹോം ഫോർ മെന്റൽ ഹെൽത്തിൽ ജോലികൾ
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശൂരിലെ രാമവര്മ്മപുരം പ്രവര്ത്തിക്കുന്നഹോം ഫോർ മെന്റൽ ഹെൽത്ത് ഫോർ വിമൺ ആൻഡ് ചിൽഡ്രൻ ഹോമിലെ വിവിധ തസ്തികകളിലേക്ക് തൃശ്ശൂർ ജില്ലയില് താമസിക്കുന്ന സ്ത്രീകളില് നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഹോം മാനേജർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫുൾ ടൈം റസി.വാർഡൻ, സെക്യൂരിറ്റി, കുക്ക്, കെയർടേക്കർ, ഫീൽഡ് വർക്കർ, ക്ലീനിങ് സ്റ്റാഫ്, ലീഗ് കൗൺസിലർ (പാർട്ട് ടൈം), സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), സ്റ്റാഫ് നേഴ്സ് (ഷിഫ്റ്റ് അടിസ്ഥാനത്തിൽ), സൈക്കാർട്ടിസ്റ്റ് (പാർട്ട് ടൈം) എന്നീ ഒഴിവുകളാണുള്ളത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴിയോ ഇമെയിൽ വഴിയോ നേരിട്ടോ തൃശ്ശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ പ്രത്യേക അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ ജൂൺ 12 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് എത്തിക്കുക. ഫോൺ 0487-2364445 / 9995075015, ഇ-മെയിൽ –dcpu2021tcr@gmail.com

Leave a Reply