വീട്ടമ്മമാർക്കും പെൻഷൻ ലഭിക്കും, മിനിമം കൂലി 700

നാട്ടിലെ തൊഴിലില്ലായ്‌മ പരിഹരിക്കലാണ് പുതിയ സർക്കാരിന്റെ പ്രധാന കടമ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഐ.ടി, ടൂറിസം വകുപ്പുകളെ ശക്തിപ്പെടുത്താനും അത് വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. മറ്റൊരു കാര്യം, ഇപ്പോൾ 1600 രൂപ കിട്ടിക്കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷ പെൻഷനുകൾ 2500 രൂപയാക്കും. ഇത് കൂടാതെ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യ മന്ത്രി പറഞ്ഞു.

സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗമത്സ്യത്തൊഴിലാളികൾ, വയോജനങ്ങൾ, എന്നിവർക്ക് പ്രാധാന്യം നൽകുന്നതായിരിക്കും. പ്രധാനപ്പെട്ട മറ്റൊരു അറിയിപ്പ് എന്തെന്നാൽ 15,000 സ്റ്റാർട്ട് അപ്പ് പദ്ധതികൾ തുടങ്ങാനാണ് ആലോചിക്കുന്നത്. ഇതിനായി ദരിദ്ര കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകാനും ധാരണയായിട്ടുണ്ട്.

700 രൂപ മിനിമം കൂലി ഉറപ്പാക്കും. സാമൂഹിക സുരക്ഷ പെൻഷനുകൾ 1600 രൂപയിൽ നിന്നും 5 വര്ഷം കൊണ്ട് 2500 രൂപയാക്കും. അഭ്യസ്തവിദ്യര്‍ക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടെയാണ് 15000 സ്റ്റാർട്ട് ആപ്പുകൾ തുടങ്ങുന്നത്. ഇതിൽ 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴിൽ നൽകുന്നതായിരിക്കും. 40 ലക്ഷം തൊഴിലവസരങ്ങളും, വീടിനടുത്ത് തൊഴിൽ സൃഷ്ടിക്കാനായി അന്തർദേശീയ തൊഴിൽ കമ്പനികളുമായി സംവദിക്കാൻ അവസരം ഒരുക്കും.

കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും തൊഴിൽ സൃഷ്ടിക്കാനാണ് കരുതുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്താനും 30 വിദ്യാഭ്യാസ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയും ചെയ്യും. വീട്ടമ്മമാർക്ക് പെൻഷൻ കിട്ടു൦. ജപ്തി നടപടികൾ നേരിടുന്ന കുടുംബത്തിന് ഒഴിപ്പിക്കുന്നതിന് മുൻപായി കിടപ്പാടം ഉറപ്പാനുള്ള നിയമ സംവിധാനം കൊണ്ട് വരും. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പങ്കാളിത്തത്തോടെ സഹകരണസംഘങ്ങള്‍ രൂപീകരിക്കും കൊച്ചി -പാലക്കാട്‌ വ്യവസായ ഇടനാഴി വികസിപ്പിക്കും.കൊച്ചി-മംഗലപുരം ഇടനാഴി, തിരുവനന്തപുരം തലസ്‌ഥാന വികസനം, സില്‍വര്‍ ലൈന്‍ പദ്ധതി എന്നിവ അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

Leave a Reply