വീട്ടില്‍ ഇരുന്ന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം, പാലക്കാട് ജോലി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട് ജൂനിയർ അസിസ്റ്റന്റ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെന്റ് വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ് ജോലി തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കൂടാതെ, ഐഐടി പാലക്കാട് റിക്രൂട്ട്മെന്റ് ഓൺലൈൻ അപേക്ഷ 2021 ജൂൺ 4 ന് ആരംഭിക്കും. താൽപ്പര്യമുള്ളവർ 15 ജൂൺ 2021 മുമ്പ് തസ്തികയിലേക്ക് അപേക്ഷിക്കണം. കൂടാതെ, കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

ജൂനിയർ അസിസ്റ്റന്റ് (കരിയർ ഡെവലപ്പ് മെന്റ് സെന്റർ (സിഡിസി), ഐഐടി പാലക്കാട്)
നിശ്ചയിച്ചിരിക്കുന്ന ശമ്പളം- 25,000 രൂപ
പ്രായപരിധി – 30 വയസ്സിൽ കൂടാൻ പാടില്ല.
വിദ്യാഭ്യാസ യോഗ്യത – ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ/സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യമായ സിജിപിഎ.

ജൂനിയർ അസിസ്റ്റന്റ് (സെന്റർ ഫോർ ഇൻഡസ്ട്രി കൊളാബറേഷൻ &സ്പോൺസർഡ് റിസർച്ച് (ഐസിഎസ്ആർ), ഐഐടി പാലക്കാട്)
നിശ്ചയിച്ചിരിക്കുന്ന ശമ്പളം- 28,000/-. അനുഭവവും നൈപുണ്യവും അടിസ്ഥാനമാക്കി കൃത്യമായ തുക നിശ്ചയിക്കും.
പ്രായപരിധി – 30 വയസ്സിൽ കൂടാൻ പാടില്ല.
വിദ്യാഭ്യാസ യോഗ്യത – ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബാച്ചിലർ ബിരുദം അല്ലെങ്കിൽ തത്തുല്യമായ സിജിപിഎ. അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങൾ, അക്കൗണ്ടിംഗ്, ടാലി എന്നിവ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ള കൊമേഴ്സ് ബിരുദധാരികൾക്ക് മുൻഗണന നൽകും.

ഓൺലൈൻ അഭിമുഖം വഴിയാകും തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിനെ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റിംഗ് നടത്തും. അഭിമുഖത്തിനായി അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതിനുള്ള കട്ട്-ഓഫ് യോഗ്യതകളും പരിചയവും നിശ്ചയിക്കാനുള്ള അവകാശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിക്ഷിപ്തമാണ്. ഇത് അടിയന്തിര ആവശ്യകതയായതിനാൽ, തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥി ഓഫർ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരേണ്ടതുണ്ട്.

അപേക്ഷിക്കേണ്ട രീതി – ആവശ്യമായ യോഗ്യതയും പ്രവർത്തി പരിചയം തൃപ്തിപ്പെടുത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് ഫീസ് അടയ്ക്കേണ്ടതില്ല. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനാസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ 1 ലിങ്ക്
ഔദ്യോഗിക നോട്ടിഫിക്കേഷൻ 2 ലിങ്ക്
ഗൂഗിൾ ഫോം 1 ലിങ്ക് 
ഗൂഗിൾ ഫോം 2 ലിങ്ക്

Leave a Reply