കേരള സർവകലാശാലയിൽ ജോലി നേടാൻ അവസരം.

കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ ബയോഡൈവേഴ്സിറ്റി കൺവർസ്റ്റേഷൻ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സ്റ്റേറ്റ് മെഡിസിനൽ പ്ലാൻസ് ബോർഡ് സ്പോൺസേഡ് പ്രൊജക്റ്റ്-ൽ 31.3.2021 വരെ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടെ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അല്ലെങ്കിൽ പോസ്റ്റ് ആയി ജൂൺ 10, 2021 മുൻപായി അയക്കുക.

ഈ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നു ഉദ്യോഗാർഥിയുടെ പരമാവധി പ്രായം 35 വയസ്സ് ആയിരിക്കണം. തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്നു പ്രതിമാസ ശമ്പളം 22,000 രൂപയാണ്.

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും എം.എസ്.സി ബോട്ടണി/ എം.എസ്.സി ജനറ്റിക്സ് ആൻഡ് പ്ലാൻറ് ബ്രീഡിങ് ഫസ്റ്റ് ക്ലാസ് ക്ലാസ് മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. മെഡിസിനൽ പ്ലാൻസ് റിസർച്ചിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യതയുണ്ട് എങ്കിൽ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റ ആവശ്യമായ രേഖകളുടെ കോപ്പി ഉൾപ്പെടെ cbc.uok@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ അല്ലെങ്കിൽ “Hon. Director, Centre for Biodiversity Conservation, Department of Botany, University of Kerala, Kariyavattom, Thiruvananthapuram 695 581′ എന്ന വിലാസത്തിലേക്ക് പോസ്റ്റ് മുഖേന ജൂൺ 10 1021 മുൻപായി അയക്കുക.

നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply