സെക്കന്ദരാബാദ് കണ്ടോൺമെൻറ് ബോർഡിൽ നിരവധി ഒഴിവുകൾ

സെക്കന്ദരാബാദ് കണ്ടോൺമെൻറ് ബോർഡിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 21, 2021 ന് മുൻപായി നിശ്ചിത ഫോർമാറ്റിൽ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സമർപ്പിക്കുക. തസ്തിക തിരിച്ചുള്ള യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായപരിതി, ശമ്പളം എന്നീ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

അസിസ്റ്റൻറ് കണ്ടോൺമെൻറ് പ്ലാനർ തസ്തികയിൽ നാല് ഒഴിവുകളുണ്ട്. 31,460 രൂപ മുതൽ 84,970 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബി.ഇ/ ബി.ടെക് (സിവിൽ) അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉണ്ടായിരിക്കണം. അസിസ്റ്റൻറ് എൻജിനീയർ (സിവിൽ) തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 31,460 രൂപ മുതൽ 84,970 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.ബി.ഇ/ ബി.ടെക് (സിവിൽ) അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉണ്ടായിരിക്കണം.

സാനിറ്ററി ഇൻസ്പെക്ടർ തസ്തികയിൽ 01 ഒഴിവുണ്ട്. 18 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി 24,440 രൂപ മുതൽ 71,510 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബയോളജി സയൻസിൽ ബിരുദം നേടിയവർക്കും സാനിറ്ററി ഇൻസ്പെക്ടർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ തസ്തികയിൽ അഞ്ച് ഒഴിവുകളുണ്ട്. 40,270 രൂപ മുതൽ 93,780 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. എം.ബി.ബി.എസ് ആണ് ആവശ്യമായ യോഗ്യത. ഫാർമസിസ്ററ്(അലോപ്പതി) തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 21,230 രൂപ മുതൽ 63,010 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡി.ഫാം ആണ് ആവശ്യമായ യോഗ്യത.

നഴ്സ് തസ്തികയിൽ രണ്ടു ഒഴിവുകളുണ്ട് .25,140 രൂപ മുതൽ 73,270 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ബി.എസ്.സി നേഴ്സിങ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ലാബ് അസിസ്റ്റൻറ് തസ്തികയിൽ ഒരു ഒഴിവുണ്ട്. 13,000 രൂപ മുതൽ 40,270 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.18 വയസ്സ് മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.

ഡ്രെസ്സർ തസ്തികയിൽ 05 ഒഴിവുകളുണ്ട്. 13,000 രൂപ മുതൽ 40,270 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. +2 ആണ് ആവശ്യമായ യോഗ്യത. വാർഡ് സെർവെൻറ് തസ്തികയിൽ 02 ഒഴിവുകളുണ്ട്. 13,000 രൂപ മുതൽ 40,270 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply