സർക്കാർ സ്ഥാപനത്തിലെ ക്യാന്റീനിൽ ജോലി നേടാൻ അവസരം

പ്രിൻസിപ്പൽ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (പിസിഡിഎ) കാന്റീൻ അറ്റൻഡന്റ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് (3 ഒഴിവുകൾ) സംബന്ധിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ (https://pcdapension.nic.in/) ഒരു വിജ്ഞാപനം പുറത്തിറക്കി. ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രകാരം യോഗ്യതാ മാനദണ്ഡങ്ങൾ നിറവേറ്റുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ആഗസ്റ്റ് 28-നോ അതിനു മുമ്പോ ഓഫ്ലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കണം.

തസ്തിക : കാന്റീൻ അറ്റൻഡന്റ്
ഒഴിവുകളുടെ എണ്ണം : 03
ശമ്പള൦ : 20,200 രൂപ.
പ്രായപരിധി : 18 -25 വയസ്സ്.
പ്രായ പരിധിയിലെ ഇളവ് : എസ്ടി-05 വയസ്സ്, ഒബിസി-03 വയസ്സ്, എക്സ് സർവീസ്മാൻ- 03 വർഷം.
വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ്/ തത്തുല്യമോ കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്.

അപേക്ഷിക്കേണ്ട രീതി : താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ രേഖകളും PCDA, 107, Lower Agram Road, Agram Post, and Bengaluru – 560007 എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply