കേരളത്തിലെ സഹരണ ബാങ്കിൽ ജോലി ഒഴിവുകൾ

- Advertisement -

സർവീസ് പരീക്ഷ ബോർഡിൻറെ പുതിയ വിജ്ഞാപനം. വിവിധ ജില്ലകളിലായി സഹകരണസംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. അസിസ്റ്റൻറ് സെക്രട്ടറി/മാനേജർ / ചീഫ് അക്കൗണ്ടൻറ്, ജൂനിയർ ക്ലാർക്ക്/ക്യാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ് എന്നീ തസ്തികകളിലാണ് അവസരം.

കേരളത്തിൻറെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ / സംഘങ്ങളിൽ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർ സെപ്റ്റംബർ 1, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

അസിസ്റ്റൻറ് സെക്രട്ടറി/മാനേജർ/ചീഫ് അക്കൗണ്ടൻറ്- ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 50% മാർക്കിൽ കുറയാതെ ബിരുദം കൂടാതെ സഹകരണ ഹയർ ഡിപ്ലോമയും അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ബി.കോം ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

ജൂനിയർ ക്ലാർക്ക് തസ്തികയിൽ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം, സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് ആണ് ആവശ്യമായ യോഗ്യത.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ കമ്പ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ ബിടെക് അല്ലെങ്കിൽ എം.സി.എ/ എം.എസ്.സി ആണ് ആവശ്യമായ യോഗ്യത, കൂടാതെ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കും സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ആയി ഒരു വർഷത്തിൽ കുറയാതെ പ്രവർത്തിപരിചയം ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

ടൈപ്പിസ്റ്റ് തസ്തികയിൽ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ കൂടാതെ കെ.ജി.ടി.ഇ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ) ഉള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ “സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695 001” എന്ന വിലാസത്തിൽ അയക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 1 2021.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
അപ്ലിക്കേഷൻ ഫോം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply