പത്താം ക്ലാസ് ജയിച്ചവർക്ക് സൈനിക് സ്‌കൂളിൽ ജോലി നേടാൻ അവസരം.

ജനറൽ എംപ്ലോയിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് സൈനിക് സ്കൂൾ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 18 ഒഴിവുകളിലേക്ക് ആണ് സൈനിക സ്കൂൾ അപേക്ഷകൾ ക്ഷണിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 20ന് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. ആപ്ലിക്കേഷൻ ഫോം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തു താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.

സൈനിക സ്കൂൾ ജനറൽ എംപ്ലോയിസ് തസ്തികയിലേക്ക് 18 ഒഴിവുകളിൽ ആണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പാസായവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സു മുതൽ 50 വയസ്സുവരെ ആണ് അപേക്ഷകന്റെ നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരമുള്ള പ്രായപരിധിയിൽ ഇളവ് അർഹതപ്പെട്ട വിഭാഗങ്ങൾക്ക് ലഭിക്കും.

18,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കുന്നത് ഷോർട്ട് ലിസ്റ്റിംഗ്, റിട്ടേൺ ടെസ്റ്റ് & സ്കിൽ ടെസ്റ്റ് എന്നിവ മുഖേനയാണ്. ജനറൽ/ ഒ.ബി.സി വിഭാഗങ്ങൾക്ക് 400 രൂപയും എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷിക്കേണ്ട രീതി: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യത ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോമിനോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പി ഡി.ഡി എന്നിവ the Principal, Sainik School Tilaiya, PO-Tilaiya Dam, Dist-Koderma, State-Jharkhand, Pin Code- 825413 എന്ന വിലാസത്തിലേക്ക് ജൂലൈ 20 ന് മുൻപായി സമർപ്പിക്കുക.

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ആപ്ലിക്കേഷൻ ഫോo ലിങ്ക്

Leave a Reply