പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ ജോലി നേടാം- നാലാം ക്ലാസ് യോഗ്യത മുതൽ.

സ്റ്റുവർട്, വാച്ച് വുമൺ, കുക്ക്, പാർടൈം സ്വീപ്പർ, പാർടൈം സ്കാവഞ്ചർ, പാർടൈം മെസ് ഗേൾ എന്നീ തസ്തികകളിലേക്ക് ആയി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള പോസ്റ്റ്മെട്രിക് ഹോസ്റ്റലിൽ അവസരം. ആലുവയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. താല്പര്യം ഉള്ളതും നിശ്ചിത യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ഓഗസ്റ്റ് ഒമ്പതിന് മുൻപായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ് സമർപ്പിക്കുക.

സ്റ്റുവർട് തസ്തികയിൽ എസ്എസ്എൽസി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം, റസ്റ്റോറൻറ് ആൻഡ് കൗണ്ടർ സർവീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവു ആണുള്ളത്.

വാച്ച് വുമൺ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഏഴാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. കുക്ക് തസ്തികയിൽ ഒരു ഒഴിവുണ്ട്. എസ്എസ്എൽസി കൂടാതെ സർക്കാർ അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്.

പാർടൈം സ്വീപ്പർ തസ്തികയിൽ നാലാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവുണ്ട്. പാർടൈം സ്കാവഞ്ചർ തസ്തികയിൽ ഒഴിവുണ്ട്. നാലാംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്. പാർടൈം മെസ് ഗേൾസ് തസ്തികയിൽ രണ്ടു ഒഴിവുകളുണ്ട്. നാലാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട രീതി- താല്പര്യം ഉള്ളതും മുകളിൽ പറഞ്ഞ നിശ്ചിത യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ അതിനോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 9 2021 മുൻപായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കുക. വനിതകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്. പരമാവധി പ്രായപരിധി 50 വയസ്സാണ്. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി ജില്ലാ വികസന ഓഫീസുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : 04842422256

Leave a Reply