സൗജന്യ ഇലക്ട്രിക്ക് ഓട്ടോ- ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

കോവിഡ് എല്ലാ ആളുകളെയും സാമ്പത്തികമായി വളരെ അധികം തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതേപോലെ മറ്റു ഉപജീവനമാർഗങ്ങൾ ഒന്നുമില്ലാതെ, ഉണ്ടായിരുന്ന ഉപജീവനമാർഗങ്ങൾ എല്ലാം തകിടം മറിഞ്ഞ അവസ്ഥയിൽ ആയിട്ടുള്ള ആളുകൾക്ക്, തീർച്ചയായും ഒരു സാമ്പത്തിക സഹായം വളരെ ആശ്വാസം നൽകുന്ന ഒന്നുതന്നെയായിരിക്കും.

ഇത്തരത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മറ്റു ഉപജീവനമാർഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത അമ്മമാർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ വേണ്ടി സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന ഒരു പദവിക്ക് പദ്ധതിക്ക് രൂപകല്പന ചെയ്തിട്ടുണ്ട്. ഈയൊരു പദ്ധതിയിലേക്ക് താല്പര്യമുള്ള ആളുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. “സ്നേഹയാനം” എന്നാണ് ഈ പദ്ധതിയുടെ പേര്. ഓഗസ്റ്റ് 31 വരെയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാരുടെ നിർധരരായ ആയിട്ടുള്ള അമ്മമാർക്ക് ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്. ഇതുവഴി സൗജന്യമായി ഇലക്ട്രിക് ഓട്ടോ ലഭിക്കുന്നതാണ്. ദാരിദ്ര രേഖക്ക് താഴെയുള്ളവർക്ക് മാത്രം ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹത ഉള്ളത്. ഈ പദ്ധതി പ്രകാരം ഒരു ജില്ലയിൽ നിന്നും 2 അമ്മമാർക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. നിങ്ങളുടെ സാമ്പത്തികസ്ഥിതിയും മറ്റു ചുറ്റുപാടുകളും അന്വേഷിച്ച് അറിഞ്ഞതിന് ശേഷം മാത്രമേ ഉപഭോക്താക്കളെ തിരഞ്ഞെടുക്കുക യുള്ളൂ.

നിലവിൽ ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. മറ്റു ജില്ലകളിലേക്ക് ഉള്ള അപേക്ഷകൾ ഉടൻതന്നെ ഉണ്ടായിരിക്കുന്നതായിരിക്കും. ഈ സ്നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന ഉപഭോക്താവിന് മൂന്നു ചക്ര വാഹനത്തിനുള്ള ലൈസൻസ് ഉണ്ടായിരിക്കണം എന്ന ഒരു നിബന്ധനയുണ്ട്. പദ്ധതിപ്രകാരം ഓട്ടോ ലഭിക്കുന്നത് അപേക്ഷിക്കുന്ന അപേക്ഷകൻറെ പേരിലാണ്.

ലഭിക്കുന്ന വാഹനത്തിൻറെ ഇൻഷുറൻസ്, ടാക്സ് എന്നിവ ഉപഭോക്താവ് തന്നെയാണ് വഹിക്കേണ്ടത്. കൂടാതെ വാഹനം കൈമാറ്റം ചെയ്യുവാനോ വിൽക്കുവാനോ പണയം വെക്കുവാനോ പാടുള്ളതല്ല. ഇങ്ങനെ നിയമം ലംഘിക്കുന്ന ആളുകളുടെ പക്കൽ നിന്നും വാഹനം ഗവൺമെൻറ് പിടിച്ച് എടുക്കുന്നതായിരിക്കും. സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിശദമായ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും. ഫോൺ: 04712343241. വെബ്സൈറ്റ്: sjd.kerala.gov.in, ഇ-മെയിൽ: dswotvmswd@gmail.com.

Leave a Reply