വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ- ഉടൻ അപേക്ഷിക്കുക.

കാക്കനാട് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് ഡെവലപ്മെൻറ് നേതൃത്വത്തിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിച്ചുവരുന്ന ഹോളിക്രോസ് വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോം എന്ന സ്ഥാപനത്തിലേക്ക് ഒഴിവുകൾ. ഫുൾടൈം കെയർടേക്കർ തസ്തികയിലേക്കാണ് യോഗ്യത ഉള്ളവർ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 9, 2021 മുമ്പായി ഹോളിക്രോസ് വുമൺ & ആൻഡ് ചിൽഡ്രൻ ഹോം ഹോളിക്രോസ് കോൺവെൻറ്, സെൻ്റ് ബനഡിക്ട് റോഡ് , എറണാകുളം ഓടയിൽ നിന്ന് 682 018 എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക.

കോഴിക്കോട് ജില്ലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം. സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെൻറർ മുഖേനയാണ് തൊഴിലവസരം ലഭിക്കുന്നത്. ടെലി കോളർ, അക്കൗണ്ടൻറ് എന്നീ ഒഴിവുകളിലേക്ക് ആണ് ഓഗസ്റ്റ് 3, 2021 ഇൻറർവ്യൂ നടക്കുന്നത്. ടെലി കോളർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദവും അക്കൗണ്ടന്റ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബികോം ആണ്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ ആവശ്യമായ രേഖകൾ ഉൾപ്പെടെ calicutemployabilityjob@gmail.com വിലാസത്തിലേക്ക് അപേക്ഷിക്കുക.

മുൻപ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ച് രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

കോഴിക്കോട് ജില്ലയിൽ മൃഗസംരക്ഷണമേഖലയിൽ അവസരം. കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ തസ്തികയിൽ ഹോണറേറിയം വ്യവസ്ഥയിൽ തിരഞ്ഞെടുക്കുന്നു. അപേക്ഷകൻ കുടുംബശ്രീ അംഗമോ അംഗത്വം ഉള്ളവരുടെ കുടുംബാംഗമോ ആയിരിക്കണം. പ്ലസ് ടു ആണ് ആവശ്യമായ യോഗ്യത. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം,ഡോക്യൂമെന്റഷന് ക്ലാസുകൾ അവതരണങ്ങൾ എന്നിവ നടത്താനുള്ള കഴിവും ഉണ്ടായിരിക്കണം. 18 വയസ്സ് മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. താല്പര്യമുള്ളവർ അപേക്ഷ ബയോഡേറ്റ ഉൾപ്പെടെ ഓഗസ്റ്റ് 5 വൈകുന്നേരം 5 മണിക്ക് മുൻപായി കുടുംബശ്രീ സിഡിഎസ് ഓഫീസുകളിൽ എത്തിക്കുക. മാതൃക അപേക്ഷാഫോം സിഡിഎസ് ഓഫീസിൽ നിന്നും ലഭിക്കും ഫോൺ : 0495 2373678.

Leave a Reply