പോസ്റ്റ് ഓഫിസിൽ ജോലി ഒഴിവുകൾ. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.

ഗ്രാമീൺ ഡാക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ബീഹാർ പോസ്റ്റൽ സർക്കിൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1940 ഒഴിവുകളിലേക്ക് ആണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 14 , 2021 മുൻപായി സമർപ്പിക്കുക. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്നു വായിക്കുക.

ഒബിസി എസ്.സി/എസ്.ടി, PwD തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1940-കൾ ആണുള്ളത്. ജനറൽ കാറ്റഗറി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സു മുതൽ 40 വയസ്സു വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷം, ഓ.ബി.സി മൂന്നുവർഷം, പിഡബ്ല്യുഡി 10 വർഷം എങ്ങനെയാണ് പ്രായപരിധി ലഭിക്കുന്ന ഇളവുകൾ.

ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് പാസായവർക്ക് ആണ് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസയോഗ്യത ഉള്ളത്. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. മാത്രമല്ല പത്താം ക്ലാസ് വരെയെങ്കിലും പ്രാദേശികഭാഷ ഉദ്യോഗാർത്ഥി പഠിച്ചിരിക്കണം. 100 രൂപയാണ് അപേക്ഷാ ഫീസ്. ഓൺലൈനായി അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. വനിതകൾ, ട്രാൻസ് വുമൺ ,പിഡബ്ല്യുഡി തുടങ്ങിയ വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് ഇല്ല.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യത ഉണ്ടെങ്കിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. “http://www.appost.in/gdsonline/ “ എന്ന വെബ്സൈറ്റ് മുഖേന ആവശ്യമായ രേഖകൾ ഉൾപ്പെടെ ജൂലൈ 14 , 2021 മുൻപായി അപേക്ഷിക്കുക. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

നോട്ടിഫിക്കേഷൻ
ലിങ്ക്
ഓൺലൈൻ അപേക്ഷ ലിങ്ക്
വെബ്സൈറ്റ്  ലിങ്ക്

Leave a Reply