വീണ്ടും നിരവധി താത്ക്കാലിക ഒഴിവുകൾ- പരീക്ഷയില്ലാതെ ജോലി

എംപ്ലോയെമെൻറ് എക്സ്ചേഞ്ച് മുഖേന തൃശ്ശൂരിൽ ജോലി:

തൃശൂർ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിരവധി ഒഴിവുകളിലായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോലി നേടാൻ അവസരം. നിലവിലെ ഒഴിവുകൾ ഏതൊക്കെയെന്ന് നോക്കാം, ഓഫീസ് അഡ്മിനിസ്‌ട്രേറ്റർ, ഫ്രണ്ട് ഓഫീസ് കം ടെലി കോളർ, സ്റ്റുഡന്റ് അഡ്മിഷൻ കൗൺസിലർ, ഡെവലപ്‌മെന്റ് മാനേജർ, അസിസ്റ്റന്റ് അഡ്മിഷൻ കൗൺസിലർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സോഫ്റ്റ്‌വെയർ ഫാക്കൽറ്റി, അകൗണ്ടിങ് ഫാക്കൽറ്റി, ഫാഷൻ ഡിസൈനിങ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ എന്നീ ഫാക്കൽറ്റികൾ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. യോഗ്യതയുള്ളവരും താല്പര്യമുള്ളവരും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ തൃശൂർ എംപ്ലോയബിലിറ്റി സെന്ററുമായോ 9446228282 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടുക. രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഐഡി പ്രൂഫ്, ഫീസായ 250 രൂപ, ഇമെയിൽ ഐഡി എന്നിവയുമായി നേരിട്ട് ബന്ധപ്പെടണം.

പാലക്കാട് ജില്ലാശുപത്രിയില്‍ താല്‍ക്കാലിക ഒഴിവ്

ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ നിരവധി ഒഴിവുകൾ. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, പ്രോജക്ട് ഓഫീസര്‍ തസ്തികകളിലേക്ക് ആണ് താല്‍ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. സൈക്കോളജിയില്‍ എം.എ/എം.എസ്.സി, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ എന്നിങ്ങനെയാണ് ആവശ്യമായ യോഗ്യത. പ്രായപരിധി പ്രശ്നമല്ല .

എം.എസ്.ഡബ്ലിയു- മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി യോഗ്യതയുള്ളവര്‍ക്കും 45 വയസ്സ് കഴിയാത്തവർക്കുമാണ് പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്.
താല്‍പര്യമുള്ളവര്‍ ജൂലൈ 19 മുൻപ് ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം hrdistricthospitalpkd@gmail.com ല്‍ അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524.

 മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന വിവിധ തസ്തികകളില്‍ നിയമനം

മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ഇസാഫ് കോ-ഓപ്പറേറ്റീവിലേക്ക് മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി നേടാൻ അവസരം. കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്‌സ്, വ്യാപാര സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി പ്രൊഡക്ഷന്‍ ഹെല്‍പ്പര്‍ ഹെഡ്, ടൈലേഴ്‌സ് എന്നീ തസ്തികകളിലാണ് നിയമനം നടക്കുന്നത്. നിലവിൽ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 23ന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തിച്ചേരുക. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഫീസായി 250 രൂപയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം സെന്ററില്‍ ബന്ധപ്പെടുക . ഫോണ്‍ 04832 734 737.

തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തില്‍ നിയമനം

സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് എന്നീ തസ്സ്തിതികകളിലായി കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18-45 വയസ് പ്രായമുള്ളവര്‍ക്ക് അവസരം. പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ 05 വർഷത്തെ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nregs.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

താത്പര്യമുള്ളവര്‍ ജൂലൈ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകള്‍ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ സമര്‍പ്പികുക. . കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply