PSC വഴി അല്ലാതെ കുടുംബശ്രീയില്‍ ജോലി അവസരം.

കുടുംബശ്രീ ബ്രോയിലർ ഫാമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫാം സൂപ്പർവൈസർ, പ്രൊഡക്ഷൻ മാനേജർ, ലീഗൽ കൺസൽട്ടൻറ്, എക്സ്റ്റേണൽ ഓഡിറ്റർ, അഡ്മിനിസ്ട്രേഷൻ മാനേജർ എന്നീ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 42 ഒഴിവുകളാണ് വിവിധ തസ്തികകളിലേക്ക് നിലവിലുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2021.

ഫാം സൂപ്പർവൈസർ തസ്തികയിൽ ഇടുക്കി ജില്ലയിൽ അഞ്ച് ഒഴിവുകൾ, പത്തനംതിട്ട 5 ഒഴിവുകൾ, ആലപ്പുഴ 5 ഒഴിവുകൾ, മലപ്പുറം 5 ഒഴിവുകൾ, വയനാട് 05 ഒഴിവുകൾ, കാസർഗോഡ് 05 ഒഴിവുകൾ തിരുവനന്തപുരം 2 ഒഴിവുകൾ, കണ്ണൂർ 05 ഒഴിവുകൾ, തൃശ്ശൂർ 01 എങ്ങനെയാണ് ഒഴിവു വിവരങ്ങൾ. 15,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 30 വയസ്സാണ് പരമാവധി പ്രായപരിധി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് ബിരുദം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബേസിക് കമ്പ്യൂട്ടർ നോളജ് ഡിപ്ലോമ ആണ് ആവശ്യമായ യോഗ്യത. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ ഒരുഒഴിവുണ്ട്. 40,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 35 വയസ്സാണ് പരമാവധി പ്രായപരിധി. ബി.വി.എസ്.സി ബിരുദ൦ കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ലീഗൽ കൺസൽട്ടൻറ് തസ്തികയിൽ ഒരു ഒഴിവുണ്ട്. 40,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എൽ.എൽ.എം.അഭികാമ്യം. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഓഡിറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 40,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷകർ ക്വാളിഫൈഡ് പ്രാക്ടീസ് ചാറ്റ് അക്കൗണ്ടൻറ്/ഫേം ആയിരിക്കണം. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അഡ്മിനിസ്ട്രേഷൻ മാനേജർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 40,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 35 വയസ്സാണ് പരമാവധി പ്രായപരിധി. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രി കൂടാതെ കുടുംബശ്രീ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഫ്ലൈനായി ഓഗസ്റ്റ് 31, മുൻപായി അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് 
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply