തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാൻ അവസരം.

1. കാസർകോട് ജില്ലയിൽ പുല്ലൂർ-പെരിയ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി നേടാൻ അവസരം. അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്കാണ് ഒഴിവുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ, അഗ്രികൾച്ചർ എൻജിനീയറിങ് ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യത.

ഇവരുടെ അഭാവത്തിൽ പോളിടെക്നിക് ഡിപ്ലോമ കഴിഞ്ഞവർക്കും തൊഴിലുറപ്പ് വിഭാഗത്തിൽ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള വരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ ഓഗസ്റ്റ് 11 ന് പഞ്ചായത്ത് ഓഫീസിൽ വൈകുന്നേരം അഞ്ചുമണിക്ക് എത്തിച്ചേരുക . ഫോൺ : 0467-2234030.

2.വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഏവിയേഷൻ സയൻസ് ആൻഡ് മാനേജ്മെൻറ്. റിസർച്ച് അസിസ്റ്റൻറ്, ലാബ് ടെക്നീഷ്യൻ, കമ്പ്യൂട്ടർ അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. റിസർച്ച് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസം 1400 രൂപയാണ് ശമ്പളം. എം വി എസ് സി ആണ് ആവശ്യമായ യോഗ്യത.

ലാബ് ടെക്നീഷ്യൻ തസ്തികയിൽ എംഎസ്‌സി മൈക്രോബയോളജി/ബയോകെമിസ്ട്രി ആണ് ആവശ്യമായ യോഗ്യത. ദിവസം 850 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. കമ്പ്യൂട്ടർ അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഡിപ്ലോമ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് ആണ്. സി.സി.എൻ.എ, രണ്ടുവർഷത്തെ പ്രവർത്തിപരിചയം, ടൈപ്പിംഗ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. 755 രൂപയാണ് ദിവസേന ശമ്പളം.

താല്പര്യമുള്ളവർ മെയിൽ വഴി അപേക്ഷകൾ സമർപ്പിക്കു.ക അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 11. വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അപ്ലിക്കേഷൻ ഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply