തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജോലി നേടാം

തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് നാല് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. റേഡിയോ തെറാപ്പി ആൻഡ് റേഡിയോ ഡയഗ്നോസിസ് വിഭാഗങ്ങളിലുള്ള റേഡിയോഗ്രാഫർ ഗ്രേഡ് II തസ്തികയിലേക്കാണ് അവസരമുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 10ന് നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കുക .

റേഡിയോഗ്രാഫർ ഗ്രേഡ് II തസ്തികയിലേക്ക് നാല് ഒഴിവുകളാണുള്ളത്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഉള്ളത് പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രി ജയിച്ചവർക്കും കൂടാതെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഇൽ രണ്ടുവർഷത്തെ റേഡിയോളജി അസിസ്റ്റൻറ് കോഴ്സ് അല്ലെങ്കിൽ ബർണാഡ് റേഡിയോളജി ഇൻസ്റ്റിറ്റ്യൂട്ട് നിന്നോ മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ റേഡിയോളജി സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർഥികൾക്ക് ആണ്.

850 രൂപ ദിവസ വേതനത്തിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി ഉൾപ്പെടെ മുളങ്കുന്നത്ത് കാവിൽ ഉള്ള ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ കാര്യാലയത്തിൽ ഓഗസ്റ്റ് 10 രാവിലെ 10 മണിക്ക് നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കുക.

സംശയങ്ങൾക്കും മറ്റും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ ബന്ധപ്പെടുക.
ഫോൺ : 04872200310 / 04872200319

Leave a Reply