കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി ഒഴിവുകൾ.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിങ്ങനെ ഒഴിവുകളിലേക്ക് അവസരം. സ്റ്റാഫ് നഴ്‌സ് (ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്‌ട്രേഷന്‍. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എട്ടാം ക്ലാസ് ജയം ആണ്. 45 വയസ് ആണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റായും vallicodegp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ജൂൺ 16 നുള്ളില്‍ സമര്‍പ്പിക്കണം ഫോണ്‍ -9496042679.

ഡിസിസിയിൽ നിരവധി ഒഴിവുകൾ
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകൾ. പുതുതായി ആരംഭിക്കുന്ന കോവിഡ് ഡൊമിസിലറി കെയര്‍ സെന്ററിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ആണ് നിയമനം നടക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04735 240230. ഇ-മെയില്‍ rperunadugramapanchayath@gmail.com.

ദിവസ വേതനാടിസ്ഥാനത്തിൽ ജോലി
കൊച്ചിയിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ എറണാകുളം ജില്ലാ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിൽ ഐടി പ്രൊഫഷണൽ തസ്തികയിൽ അവസരം. അപേക്ഷകന്റെ യോഗ്യത ബി ടെക്/ എംടെക് (ഐ ടി /കമ്പ്യൂട്ടർ സയൻസ്) ആണ്. ബന്ധപ്പെട്ട രേഖകൾ സഹിതം വിശദമായ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ, pauernakulam@gmail.com എന്ന മെയിലിലേക്കോ ജൂൺ 18 മുൻപായി അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2422221.

പഞ്ചായത്തിൽ ജോലി നേടാം.
മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ, ഓവർസീയർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലാണ് നിയമനം.2 തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണ് ഉള്ളത്. ജൂൺ 21 ന് മുൻപ് അപേക്ഷകൾ ലഭിക്കണം. ഫോൺ – 0487-2200231.

ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവുകൾ.
ജൂണിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആണ് അവസരം. ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനമായിരിക്കും. 04 ഒഴിവുകളാണുള്ളത്. പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളും recruitment.ghk@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂണ്‍ 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അയയ്ക്കണം.
ഫോണ്‍-04828 203492

Leave a Reply