എഴുതാനും വായിക്കാനും അറിയുന്നവർക്ക് മുതൽ ജോലി.

- Advertisement -

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ പുതിയ വിജ്ഞാപനം. മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപേപ്പറിൽ എഴുതി അപേക്ഷയോടൊപ്പം രേഖകൾ ഉൾപ്പെടെ സെപ്റ്റംബർ 17,2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുക.

ഫീൽഡ് വർക്കർ/കേസ് വർക്കർ
ഒഴിവുകളുടെ എണ്ണം 1
യോഗ്യത എം.എസ്.ഡബ്ലിയു/എം.എ സോഷ്യോളജി/ എം.എ സൈക്കോളജി/എം.എസ്.സി സൈക്കോളജി. പ്രായം 23 വയസ്സ് പൂർത്തിയാക്കണം.
ശമ്പളം 16000 രൂപ.

സെക്യൂരിറ്റി
ഒഴിവുകളുടെ എണ്ണം -01.
യോഗ്യത-എസ്.എസ്.എൽ.സി
പ്രായം-23 വയസ്സ് പൂർത്തിയാവണം.
ശമ്പളം പ്രതിമാസം 10000 രൂപ.

കുക്ക്
ഒഴിവുകളുടെ എണ്ണം- 01
യോഗ്യത-മലയാളം എഴുതാനും വായിക്കാനും അറിയണം.
പ്രായം – 23 വയസ്സു മുതൽ 50 വയസ്സുവരെ.
ശമ്പളം-പ്രതിമാസം 12,000 രൂപ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/ 1652 കൽപ്പന, കരമന പി.ഓ, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അയക്കുക.

Leave a Reply