പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ഫീല്‍ഡ് വര്‍ക്കര്‍ ആവാം|

ഐ-സി-എ-ആർ- ഇന്ത്യൻ അഗ്രികൾച്ചറൽ റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലേക്ക് (റിസർച്ച് അസോസിയേറ്റ് (ആർഎ), സീനിയർ റിസർച്ച് ഫെലോ (എസ്ആർഎഫ്), യംഗ് പ്രൊഫഷണൽ-ഐ (വൈപി-I ), ലാബ് കം ഫീൽഡ് വർക്കർ)അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിശ്ചിത ഫോർമാറ്റ്-ൽ അപേക്ഷകൾ സെപ്റ്റംബർ 24,2021 മുൻപായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ച് മനസ്സിലാക്കുക.

റീസേർച്ച് അസോസിയേറ്റ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. 40 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി.പി എച്ച് ഡി ആണ് ആവശ്യമായ യോഗ്യത. 47000 +24% എച്ച് ആർ ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

സീനിയർ റിസർച്ച് ഫെലോ തസ്തികയിൽ 3 ഒഴിവുകളുണ്ട്. 40 വയസ്സു വരെയാണ് പരമാവധി പ്രായപരിധി. ബയോകെമിസ്ട്രി / ഫിസിയോളജി / മൈക്രോബയോളജി / ലൈഫ് സയൻസസ് എന്നിവയിൽ എം.എസ്.സി ആണ് ആവശ്യമായ യോഗ്യത. 25000 +30% എച്.ആർ ആണ് ശമ്പളം.

യെങ് പ്രൊഫഷണൽ തസ്തികയിൽ 16 ഒഴിവുകളുണ്ട്. 35 വയസ്സുവരെയാണ് പ്രായപരിധി. 25,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ലാബ് ഫീൽഡ് വർക്കർ തസ്തികയിൽ 17 ഒഴിവുകളുണ്ട്. ഉയർന്ന പ്രായപരിധി ഇല്ല. പത്താംക്ലാസ് ആവശ്യമായ യോഗ്യത. 15000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ഔദ്യോഗിക നോട്ടിഫിക്കേഷൻ
ലിങ്ക്  
അപേക്ഷിക്കേണ്ട രീതി. ലിങ്ക്  
ഔദ്യോഗിക വെബ്സൈറ്റ്  ലിങ്ക്  

Leave a Reply