ഇൻകം ടാക്സിൽ വിവിധ തസ്തികകളിലേക്ക് ആയി ലക്നൗവിലെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ് ഔദ്യോഗിക റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള കായികതാരങ്ങൾക്ക് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റൻറ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിലായി സെപ്റ്റംബർ 30, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം.
ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ് ടെസ്റ്റിൽ 3 ഒഴിവുകളാണുള്ളത്. 44,900 രൂപ മുതൽ 1,42,400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 30 വയസ്സു വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ട്.
ടാക്സ് അസിസ്റ്റൻറ് തസ്തികയിൽ 13 ഒഴിവുകളുണ്ട്. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 27 വയസ്സുവരെ ആണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും കൂടാതെ മണിക്കൂറിൽ 8000 കി ഡിപ്രഷൻ ഡേറ്റാ എൻട്രി സ്പീഡും ഉണ്ടായിരിക്കണം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 12 ഒഴിവുകളുണ്ട്. 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ സ്കൂളിൽ നിന്ന് പത്താം ക്ലാസ് ജയിച്ചവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.
താല്പര്യമുള്ള ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ തയ്യാറാക്കി ” the Income Tax Officer (Hq)(Admin), Office of Principal Chief Commissioner of Income Tax, UP (East), Aayakar Bhawan, 5- Ashok Marg, Lucknow-226001 ” എന്ന വിലാസത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കുക.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
