തിരുവനന്തപുരം ISRO യിൽ നിരവധി ഒഴിവുകൾ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന- ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (ഐഎസ്ആർഒ എൽപിഎസ്സി) ഔദ്യോഗിക വെബ്സൈറ്റ്-ൽ (https://www.lpsc.gov.in/) റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2021 സെപ്റ്റംബർ 6-ന് മുമ്പ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ഹെവി വെഹിക്കിൾ ഡ്രൈവർ, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ, കുക്ക്, ഫയർമാൻ, കാറ്ററിംഗ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് 8 ഒഴിവുകൾ ആണുള്ളത് .

ഹെവി വെഹിക്കിൾ ഡ്രൈവർ ‘എ’
ഒഴിവുകളുടെ എണ്ണം : 2
ശമ്പളം : 19,900 -63,200 രൂപ
ഉയർന്ന പ്രായപരിധി : 35 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി/എസ്.എസ്.സി/മെട്രിക്/10-ാം ക്ലാസ് പാസ്,കൂടാതെ 5 വർഷത്തെ പരിചയ൦ ഉണ്ടായിരിക്കണം.

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ ‘എ’
ഒഴിവുകളുടെ എണ്ണം : 2
ശമ്പളം : 19,900 -63,200 രൂപ.
ഉയർന്ന പ്രായപരിധി : 35 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി/എസ്.എസ്.സി/മെട്രിക്/10-ാം ക്ലാസ് പാസ്, ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പരിചയ൦.

കുക്ക്
ഒഴിവുകളുടെ എണ്ണം : 1
ശമ്പളം : 19,900 -63,200 രൂപ.
ഉയർന്ന പ്രായപരിധി : 35 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത : 5 വർഷത്തെ പ്രവർത്തിപരിചയ൦ കൂടാതെ എസ്എസ്എൽസി/എസ്എസ്സി പാസ്

ഫയർമാൻ ‘എ’
ഒഴിവുകളുടെ എണ്ണം : 2
ശമ്പളം : 19,900 -63,200 രൂപ.
ഉയർന്ന പ്രായപരിധി : 25 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത : എസ്എസ്എൽസി/ എസ്എസ്സി പാസ്, നിർദ്ദിഷ്ട ഫിസിക്കൽ ഫിറ്റ്നസ് / എഫിഷ്യൻസി ടെസ്റ്റ് മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം.

കാറ്ററിംഗ് അറ്റൻഡന്റ് ‘എ’
ഒഴിവുകളുടെ എണ്ണം : 1
ശമ്പളം : 18,000-56,900 രൂപ.
ഉയർന്ന പ്രായപരിധി : 25 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത : എസ്എസ്എൽസി/എസ്എസ്സി പാസ്.

എങ്ങനെ അപേക്ഷിക്കാം:

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. (https://www.lpsc.gov.in/noticeresult.html.)
  • അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • 06.09.2021-ന് മുമ്പായി അപേക്ഷ സമർപ്പിക്കുക

Leave a Reply