സംസ്ഥാന ഫാമിംഗ് കോർപ്പറേഷനിൽ ജോലി നേടാം.

കേരള സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ലിമിറ്റഡ് ഫീൽഡ് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 22, 2021.

ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവ് ആണ് ഉള്ളത്. 18,000 രൂപ മുതൽ 41,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/ എസ്.ടി, മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം കൂടാതെ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും അഗ്രികൾച്ചർ-ൽ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.കൂടുതൽ യോഗ്യത വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

അപേക്ഷിക്കേണ്ട രീതി:

  • കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply