നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എൻഐഇഎൽഐടി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://www.nielit.gov.in/ മുഖേന റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികകളിലേക്ക് 11 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 14 ആണ്.
തസ്തിക : സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)
ഒഴിവുകളുടെ എണ്ണം : 11.
ശമ്പള സ്കെയിൽ : 19900 – 63200 രൂപ.
പ്രായപരിധി : 18-27 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത : അവശ്യം – അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ്സിൽ പാസായിരിക്കണം, മോട്ടോർ കാറിന് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, കുറഞ്ഞത് മൂന്ന് വർഷത്തേക്ക് മോട്ടോർ കാർ ഓടിച്ചിട്ടുള്ള പ്രവർത്തി പരിചയം.
അഭിലഷണീയം- ഹോം ഗാർഡ് അല്ലെങ്കിൽ സിവിൽ വളണ്ടിയർമാരായി മൂന്ന് വർഷത്തെ സേവനം.
അപേക്ഷാ ഫീസ് : എസ്ടി/എസ്സി/എക്സ്/വുമൺ- 150 രൂപ, ജനറൽ, മറ്റെല്ലാവർക്കും- 300 രൂപ
അപേക്ഷാ രീതി : താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ 2021 ആഗസ്റ്റ് 16 മുതൽ 2021 സെപ്റ്റംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിചു മനസ്സിലാക്കുക.
| നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| വെബ്സൈറ്റ് | ലിങ്ക് |
