ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എക്സിക്യൂട്ടീവ് തസ്തികകയിൽ 920 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18 ആഗസ്റ്റ് 2021 ആണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളത്തിന്റെ തോത്, എങ്ങനെ അപേക്ഷിക്കാം, ഔദ്യോഗിക അറിയിപ്പ് തുടങ്ങിയ പോസ്റ്റ് വൈസ് വിശദാംശങ്ങൾ താഴെ വിവരിക്കുന്നു.
കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ : യുആർ- 373,എസ്.സി – 138, എസ്.ടി – 69,ഒബിസി -248, ഇഡബ്ല്യുഎസ്- 92, മൊത്തം – 920.
പ്രതിഫലം – ആദ്യ വർഷം പ്രതിമാസം 29,000 രൂപ, രണ്ടാം വർഷം പ്രതിമാസം 31,000 രൂപ, സേവനത്തിന്റെ മൂന്നാം വർഷത്തിൽ പ്രതിമാസം 34,000 രൂപ.
പ്രായപരിധി – 20 -25 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത : കുറഞ്ഞത് 55% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവർക്ക് (എസ്.സി/എസ്.ടി/പിഡബ്ല്യുഡിക്ക് 50%) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്.
അപേക്ഷാ ഫീസ് – എസ്സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക് – 200 രൂപ, മറ്റുള്ളവർക്ക്- 1000 രൂപ
എങ്ങനെ അപേക്ഷിക്കാം : താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2021 ആഗസ്റ്റ് 4 മുതൽ 2021 ഓഗസ്റ്റ് 18 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
