ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ അവസരം. പാറേമാവ് ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി (അനക്‌സ്) വികസന സമിതി മുഖേന വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സെക്യൂരിറ്റി, ഫുൾടൈം സ്വീപ്പർ, (സ്ത്രീകൾ) കുക്ക് എന്നീ തസ്തികകളിലേക്കാണ് അവസരം.
ജൂൺ 21, 22 തീയതികളിൽ തീയതികളിൽ നടത്താൻ ഉദ്ദേശിച്ച അഭിമുഖം ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 13, 16 തീയതികളിൽ നടത്തും. ഇൻറർവ്യൂ മുഖേനയായിരിക്കും തിരഞ്ഞെടുക്കുന്നത്. പുതിയ അപേക്ഷകൾ കൂടാതെ ഇടുക്കി ജില്ലയ്ക്ക് പുറത്തുനിന്നുള്ള അപേക്ഷകൾ എന്നിവ സ്വീകരിക്കുന്നതല്ല.
ഫുൾടൈം സ്വീപ്പർ തസ്തികയിൽ ഏഴാം ക്ലാസ് ജയിച്ചതും പ്രവർത്തി പരിചയം ഉള്ള സ്ത്രീകൾക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. ഓഗസ്റ്റ് 13 രാവിലെ 11 മണിക്കാണ് ഇൻറർവ്യൂ നടക്കുന്നത്. സെക്യൂരിറ്റി തസ്തികയിൽ ആവശ്യമായ യോഗ്യത ഏഴാം ക്ലാസും പ്രവർത്തി പരിചയവും ആണ്. ഇൻറർവ്യൂ നടക്കുന്നത് ഓഗസ്റ്റ് 13 രാവിലെ 11 മണിക്ക് ആയിരിക്കും.
കുക്ക് തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയിച്ചവർക്ക് പ്രവർത്തിപരിചയം ഉള്ളവർക്കും ആണ്. യോഗ്യത ഓഗസ്റ്റ് 16 രാവിലെ 11 മണിക്കാണ് ഇൻറർവ്യൂ നടക്കുന്നത്. അപേക്ഷകർ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഉള്ള സർക്കാർ നിബന്ധനകൾ പാലിച്ചു കൊണ്ടായിരിക്കണം ഇൻറർവ്യൂ പങ്കെടുക്കേണ്ടത്. സാമൂഹിക അകലം മാസ്കും നിർബന്ധമാണ് ഇൻറർവ്യൂ ദിവസം അനുവദിച്ചിരിക്കുന്ന സമയത്തിന് 30 മിനിട്ട് മുൻപ് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാൻ.
