വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക ജോലി ചെയ്യുന്നതിനായി
താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 25 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ അപേക്ഷകൾ എത്തിക്കുക.
ബോട്ടോണിസ്റ്, ഫാർമസിസ്റ്റ് എന്നീ തസ്തികയിൽ ആണ് അവസരം ഉള്ളത്. ബോട്ടോണിസ്റ് തസ്തികയിൽ ഒരു ഒഴിവ് ആണുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.സി ബോട്ടണി കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. 20 വയസ്സു മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി
14110 യാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ഫാർമസിസ്റ്റ് തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഫാം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. മൂന്ന് ഒഴിവുകളാണുള്ളത്. 20 വയസ്സു മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 14110-യാണ്.
അർഹരായ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ വയസ്സ് ജാതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി ഉൾപ്പെടെ അപേക്ഷകൾ ഓഗസ്റ്റ് 25 വൈകുന്നേരം 5 മണിക്ക് മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ശ്രദ്ധിക്കുക- അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തുക.

