കുടുംബശ്രീയിലും എമ്പ്ലോയെമെൻറ് എക്സ്ചേഞ്ച് മുഖേനയും ജോലി നേടാം

1. കോഴിക്കോട് ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി നേടാം.സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ആണ് നിയമനം നടക്കുന്നത്. സീനിയര്‍ പ്രോഗ്രാമര്‍, ജൂനിയര്‍ പ്രോഗ്രാമര്‍ തസ്തികയിൽ ബി.സി.എ /എം.സി.എ/ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രിക്കല്‍ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ടെസ്റ്റര്‍ പ്രോഗ്രോമര്‍ തസ്തികയിൽ ബിരുദം, കമ്പ്യൂട്ടര്‍ ലാംഗ്വേജിലുള്ള പരിജ്ഞാനം ഉള്ളവർക്കാണ് യോഗ്യത.

ബിസിനസ് ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിൽ ബിരുദം കഴിഞ്ഞവർക്കും ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ ഒഴിവിൽ എം.ബിഎ/ബിരുദാനന്തര ബിരുദം കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഗ്രാഫിക് ഡിസൈനര്‍ തസ്തികയിൽ ഫോട്ടോഷോപ്പ്, ഇല്ലസ്‌ട്രേറ്റര്‍, പ്രീമിയര്‍ ഇവയിലുള്ള പരിജ്ഞാനം ഉള്ളവർക്കാണ് യോഗ്യത.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തികയിൽ പ്ലസ് ടു കൂടാതെ എസ്ഇഒ , എസ്ഇഎം പരിജ്ഞാനം എന്നിവയാണ് ആവശ്യമായ യോഗ്യത. ആഗസ്റ്റ് 13 നാണ് ഇന്റർവ്യൂ നടക്കുന്നത് . താല്‍പര്യമുളളവർ ബയോഡാറ്റ calicutemployabilityjob@gmail.com എന്ന ഇ മെയിലില്‍ ആഗസ്ത് 12 ന് വൈകീട്ട് 5 മണിക്ക് മുൻപായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക . ഫോണ്‍ – 0495 2370176.

2. കോഴിക്കോട് ജില്ലയില്‍ കുടുംബശ്രീ മിഷന്‍ മുഖേന ജോലി നേടാൻ അവസരം. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകളില്‍ കുടുംബശ്രീ മിഷന്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 മാസം ആയിരിക്കും കരാര്‍ കാലാവധി . ടൂവീലര്‍ ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ലഭിക്കും .

ടീം ലീഡര്‍ തസ്തികയിൽ 2 ഒഴിവുകളുണ്ട്. എംഎസ്ഡബ്ല്യൂ/എംഎ സോഷ്യോളജി ആണ് ആവശ്യമായ യോഗ്യത. അഞ്ച് വര്‍ഷത്തില്‍ കുറയാതെയുളള പ്രവര്‍ത്തി പരിചയം, ജലവിതരണ പദ്ധതികളില്‍ ഉളള ജോലി പരിചയം ഉണ്ടായിരിക്കണം.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികയിൽ 4 ഒഴിവുകളുണ്ട്. ബി.ടെക്/സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ഗ്രാമവികസന പദ്ധതികളുമായോ ജലവിതരണ പദ്ധതികളുമായോ ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ ജോലി പരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ തസ്തികയിൽ 4 ഒഴിവുകൾ ആണുള്ളത്. അപേക്ഷകർ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവരായിരിക്കണം. കൂടാതെ ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജലവിതരണ പദ്ധതി എന്നിവയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. മാവൂര്‍, വേളം, വാണിമേല്‍, മൂടാടി പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ് .

Leave a Reply