മിനിമം യോഗ്യത നാലാം ക്ലാസ് മതി. സി.ബി.കെ യിൽ ജോലി നേടാം

കാംപ്റ്റീ കന്റോൺമെന്റ് ബോർഡ് (കെസിബി) അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ (https://www.canttboardrecruit.org/ ) റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രഖ്യാപിച്ചു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അസിസ്റ്റന്റ് ടീച്ചർ, സഫായി കർമചാരി, മെയിൽ വാർഡ് സെർവന്റ് എന്നീ തസ്തികകളിലേക്ക് 5 ഒഴിവുകൾ നികത്തുന്നതിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു . അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 ആഗസ്റ്റ് 2021 ആണ്.

അസിസ്റ്റന്റ് ടീച്ചർ തസ്തികയിൽ 01 ഒഴിവുണ്ട്. 29200-92300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം .18 -25 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിടിഇടി (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) / ടെറ്റ് (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പാസായവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

സഫായികർമാചാരി തസ്തികയിൽ 03 ഒഴിവുകളുണ്ട്. 15000-47600 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം.18 -28 വയസ്സ് വരെയാണ് പ്രായപരിധി നാലാം ക്ലാസ് പാസായവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

മെയിൽ വാർഡ് സെർവാന്റ തസ്തികയിലെ ഒഴിവുകളുടെ എണ്ണം – 01 ആണ്. 15000-47600 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി.ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും 10-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്നും ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക. 200 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 31.08.2021 ആണ്.

നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈൻ അപേക്ഷ. ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply