ലോവർ ഡിവിഷൻ ക്ലർക്ക്, ടൈലർ, സഫായിവാല, ബൂട്ട്മേക്കർ, ബാർബർ, വാഷർ മാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് മദ്രാസ് റെജിമെൻറ് സെൻറർ, വെല്ലിങ്ടൺ, നീലഗിരിസ് തമിഴ്നാട് പുതിയ ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 26, 2021ന് മുൻപായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക.
ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒരു ഒഴിവ് ആണുള്ളത്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം പ്ലസ് ടു ജയിച്ചവർക്കും ഇംഗ്ലീഷിൽ 35 wpm ഹിന്ദി 30 wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി.
ബൂട്ട് മേക്കർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം, പത്താം ക്ലാസ് ജയിച്ചവർക്ക് പ്രസ്തുത മേഖലയിൽ കഴിവുള്ളവർക്കും 18 വയസ്സു മുതൽ 25 വയസ്സു വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം.
കുക്ക് തസ്തികയിൽ 9 ഒഴിവുകളുണ്ട്. 19,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താംക്ലാസ് പാസായവർക്കും ഇന്ത്യൻ കുക്കിംഗ് അറിയുന്നവർക്കും 18 വയസ്സുള്ള 25 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ടൈലർ തസ്തികയിൽ 01 ഒഴിവുണ്ട്. 18,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ടൈലർ തസ്തികയിൽ പത്താം ക്ലാസും പ്രസ്തുത മേഖലയിൽ കഴിവുള്ള വർക്കും അപേക്ഷിക്കാം. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി.
സഫായിവാല തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. 18,000 രൂപയാണ് നിശ്ചയിച്ചിരുന്ന ശമ്പളം. പത്താം ക്ലാസ് ആവശ്യമായ. യോഗ്യത 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. ബാർബർ തസ്തികയിൽ 18000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 03 ഒഴിവുകളുണ്ട്. പത്താംക്ലാസ് ആവശ്യമായ യോഗ്യത. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി.
വാഷർമാൻ തസ്തികയിൽ അഞ്ച് ഒഴിവുകളുണ്ട്. 18,000 രൂപയാണ് ശമ്പളം. പത്താംക്ലാസ് കഴിഞ്ഞവർക്കും പ്രസ്തുത മേഖലയിൽ കഴിവുള്ളവർക്കും 18 വയസ്സു മുതൽ 25 വയസ്സു വരെ പ്രായമുള്ളവർക്കും അപേക്ഷിക്കാം.
ഒബിസി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ആണ് ലഭിക്കുന്ന പ്രായപരിധിയിലെ ഇളവ്. പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോം-നോടൊപ്പം ആവശ്യമായ -സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ഉള്ള വിലാസത്തിലേക്ക് അയക്കുക.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
