കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിംഗിൽ ജോലി നേടാൻ അവസരം. ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ആണ് താൽക്കാലിക അടിസ്ഥാനത്തിൽ 379 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത ഉള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റിൽ “www.cet.ac.in”നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടെ 25ന് വൈകുന്നേരം നാലുമണിക്ക് മുൻസിപ്പൽ, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ അയക്കുക.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജോലി നേടാൻ അവസരം. ജൂനിയർ ലാബ് അസിസ്റ്റൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. ഒരു ഒഴിവ് ആണ് ഉള്ളത്. 36 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പ്ലസ് ടു കഴിഞ്ഞവർക്കും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. രാത്രിയും പകലും ഡ്യൂട്ടി ഉണ്ടാകും. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും. 20,065 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പ്രോജക്ട് അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ബയോഡേറ്റ എന്നിവ ഉൾപ്പെടെ ഈ മാസം 11ന് വൈകുന്നേരം 3 മണിക്ക് മുൻപായി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് എത്തിക്കുക.

കോഴിക്കോട് ജില്ലയിലെ സ്വകാര്യ ബാങ്കിൽ ജോലി നേടാൻ അവസരം. ജില്ലയിലെ സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെൻറർ മുഖേനയാണ് തൊഴിലവസരം വന്നിട്ടുള്ളത്. ബിസിനസ് ഡെവലപ്മെൻറ് മാനേജർ, സെയിൽസ് ഡെവലപ്മെൻറ് മാനേജർ, ഫിനാൻഷ്യൽ കൺസൽട്ടൻറ്, കരിയർ പ്രോഗ്രാം ട്രെയിനി, ഏജൻസി ലൈഫ് കൺസൽട്ടൻറ്, പാർടൈം ഫിനാൻഷ്യൽ കൺസൽട്ടൻറ് എന്നീ തസ്തികയിലേക്കാണ് അവസരമുള്ളത്. എംബിഎ അല്ലെങ്കിൽ ബിരുദം യോഗ്യതയാണ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. ബിരുദം നേടിയവർക്ക് സെയിൽസ് ഡെവലപ്മെൻറ് മാനേജർ തസ്തികയിലേക്കു പ്ലസ്ടു കഴിഞ്ഞവർക്ക് ഏജൻസി ലൈഫ് കൺസൽട്ടൻറ്, എസ്എസ്എൽസി കഴിഞ്ഞവർക്ക് പാർടൈം ഫിനാൻഷ്യൽ കൺസൽട്ടൻറ് എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 9ന് ആയിരിക്കും ഇൻറർവ്യൂ നടക്കുന്നത്. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം calicutemployabilityjob@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഓഗസ്റ്റ് 8 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കുക. എംപ്ലോയബിലിറ്റി സെൻററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ അടച്ച് രജിസ്റ്റർ ചെയ്തു ഇൻറർവ്യൂ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് എന്ന പേജ് സന്ദർശിക്കുക.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരെ വിളിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത് . പി.എസ്.സി. അംഗീകൃത ബി.എസ്‌സി എം. എൽ.ടിയോ ഡിപ്ലോമ എം.എൽ.ടിയോ ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. കൂടാതെ ബ്ലഡ് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ആഗസ്റ്റ് 10നകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബയോഡാറ്റ എത്തിക്കുക. ഫോൺ: 0467 2217018.

ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ആരോഗ്യ കേരളം. കോട്ടയം ഇ-ഹെൽത്ത് പ്രോജക്ടിൽ ആറു മാസത്തെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത് . ഡിപ്ലോമ / ബി.എസ്സി/എം.എസ്സി/ബി.ടെക്/എം.സി.എ.
ഹാര്‍ഡ് വെയർ ആൻ്റ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത് . 40 വയസ്സാണ് പ്രായപരിധി. ktmehealth@gmail.com എന്ന ഇ മെയിൽ വിലാസത്തില്‍ ഓഗസ്റ്റ് 10ന് വൈകുന്നേരം 4 മണിക്ക് മുൻപായി അപേക്ഷ നൽകണം. ഫോൺ: 04812562778

Leave a Reply