കേരളത്തിൽ തന്നെ മികച്ച ഒരു ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലവസരം. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസ്സിൽ കൗണ്ടെർസ് തസ്തികയിൽ ആണ് നിലവിൽ ഒഴിവുള്ളത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ റജിസ്ട്രേഷൻ വഴി അപേക്ഷകൾ സമർപ്പിക്കുക.
കൗണ്ടെർസ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് പാസായവർക്ക് ആണ്. 36 വയസ്സാണ് പരമാവധി പ്രായപരിധി. ജനുവരി 1 2021-ന് 36 വയസ്സ് കഴിയാതിരിക്കുക. എസ്.സി/എസ്.ടി/ഒബിസി വിഭാഗങ്ങൾക്ക് പ്രായപരിധിയിലുള്ള ഇളവ് ലഭിക്കുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഒക്ടോബർ 28, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്, ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
