കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി നവംബർ 3, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.
ലബോറട്ടറി അസിസ്റ്റൻറ് തസ്തികയിലേക്കാണ് നിലവിൽ ഒരു ഒഴിവുള്ളത്. 20,180 രൂപ മുതൽ 46,990 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരം അർഹതയുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി / ബയോകെമിസ്ട്രി / ബയോടെക്നോളജി / മൈക്രോബയോളജി എന്നിവയിൽ ബി.എസ്.സി ഡിഗ്രി കഴിഞ്ഞവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്.
അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യത ഉണ്ടെങ്കിൽ കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ കോഴി അപേക്ഷകൾ സമർപ്പിക്കുക. ഔദ്യോഗിക വെബ്സൈറ്റ് ലിങ്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് താഴെ നൽകിയിട്ടുണ്ട്.
ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |