വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ(ബി.ഒ.ഐ) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 27 ഒഴിവുകളുള്ള വിവിധ പ്രോജക്റ്റിൽ ഫാക്കൽറ്റി , ഓഫീസ് അസിസ്റ്റന്റ് , വാച്ച്മാൻ കം ഗാർഡനർ / അറ്റൻഡർ എന്നെ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി യോഗ്യതയുള്ളവരിൽ നിന്ന് സംഘടന ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ പരീക്ഷ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷകർ തിരഞ്ഞെടുക്കപ്പെടും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 04 സെപ്റ്റംബർ 2021 ആണ്.
ഫാക്കൽറ്റി:
ഒഴിവുകളുടെ എണ്ണം : 06
പ്രായപരിധി: 25 മുതൽ 63 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത : മിനിമം ബിരുദ൦ യോഗ്യത ഉണ്ടായിരിക്കണം, വൊക്കേഷണൽ കോഴ്സുകളിൽ ഡിപ്ലോമ യാണ് അഭികാമ്യം.
ശമ്പള൦ : 20,000 രൂപ
ഓഫീസ് അസിസ്റ്റന്റ്:
ഒഴിവുകളുടെ എണ്ണം: 06
പ്രായപരിധി: 18 മുതൽ 45 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത: ബി.എസ്.ഡബ്ല്യു / ബി.എ / B.Com / കമ്പ്യൂട്ടറുകളുടെ അറിവോടെ ബിരുദം. അടിസ്ഥാന അക്കൗണ്ടിംഗ് പരിജ്ഞാനം അഭികാമ്യ൦ .
ശമ്പള൦ : 15,000 രൂപ
ഓഫീസ് അറ്റൻഡന്റ്:
ഒഴിവുകളുടെ എണ്ണം: 03
പ്രായപരിധി: 18 മുതൽ 63 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത: മിനിമം മെട്രിക്കുലേറ്റ് (10-ാം) പാസ്, പ്രാദേശിക ഭാഷ വായിക്കാനും എഴുതാനുമുള്ള കഴിവ് മുൻഗണന നൽകും.
ശമ്പള൦ : 8,000 രൂപ
വാച്ച്മാൻകം ഗാർഡനർ:
ഒഴിവുകളുടെ എണ്ണം: 06
പ്രായപരിധി: 18 മുതൽ 63 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം, കൂടാതെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന
ശമ്പള൦ : 5,000 രൂപ.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാനും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ഇവിടെ ക്ലിക്ക് ചെയ്യുക.
