വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതി

നമ്മുടെ സംസ്ഥാനത്തിലെ വിദ്യാർത്ഥികൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു പദ്ധതി കുറിച്ചാണ് ഇവിടെ പറയുന്നത്. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്എസ്എൽസി/പ്ലസ്.ടു കഴിഞ്ഞ വിദ്യാർഥികൾക്ക് നൽകുന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് നോക്കാം. കേരള, സി.ബി.എസ്.സി,ഐ,സി,എസ്,സി സിലബസുകളിൽ നിന്നും 10 / പ്ലസ് ടു -ൽ എല്ലാ വിഷയങ്ങൾക്കും ബിഗ്രേഡ് അല്ലെങ്കിൽ അതിനുമുകളിൽ മാർക്ക് വാങ്ങി പാസായ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നതാണ്.

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് ഗ്രേഡ് നിബന്ധനയില്ല. 10/പ്ലസ് ടു പാസായാൽ മതിയാകും. 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി തത്വം ഉള്ള വിദ്യാർഥികൾക്കും കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ സിംഗിൾ പി ഡി എഫ് ഫോർമാറ്റിൽ ” kshpwcb5@gmail.com”എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. ഹാർട് കോപ്പിയായി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഇമെയിൽ അയക്കുമ്പോൾ അപേക്ഷകന്റെ അല്ലെങ്കിൽ അപേക്ഷയുടെ പേര് വേണം സബ്ജക്റ്റ് ആയി വെക്കേണ്ടത്. അപേക്ഷയുടെ അസ്സൽ ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഹാജരാക്കിയാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ചെയ്യുക 

Leave a Reply