PSC വഴി അല്ലാതെ കേരള സര്‍ക്കാര്‍ സ്ഥാപനത്തിൽ ജോലി നേടാം –

ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഒഴിവുകൾ.
പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി നേടാൻ അവസരം. ഇ- ഹെല്‍ത്ത് പദ്ധതിയിലേക്ക് ഹാന്‍ഡ് ഹോള്‍ഡിംഗ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയിലാണ് അവസരം. 25 ഒഴിവുകളിലേക്ക് താത്കാലിക നിയമനമായിരിക്കും. ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഡിപ്ലോമ /ബി എസ് സി/എംഎസ്സി/ബിടെക്/എംസിഎ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി). ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. 40 വയസ് ആണ് പരമാവധി പ്രായപരിധി . താല്പര്യമുള്ളവരും യോഗ്യതയുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും ehealthptadistrict@gmail.com എന്ന വിലാസത്തില്‍ ഈ മാസം 22 ന് വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം.

പാലക്കാട് ജില്ലയിൽ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റര്‍ ആവാം.
ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത് . സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി/ ഡിപ്ലോമ ഉള്ളവര്‍ക്ക് ആണ് അപേക്ഷിക്കാനുള്ള യോഗ്യത.

179 ദിവസത്തേക്കാണ് നിയമനം നടക്കുന്നത്. നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ വേതനം 23000 രൂപയാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം “ദി ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്സ്, പാലക്കാട്” എന്ന വിലാസത്തില്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് 5 മണിക്ക് മുൻപായി എത്തിക്കുക. അഭിമുഖം സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ഉച്ചയ്ക്ക് മൂന്നിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ വെച്ച് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവുകൾ.
കാസര്‍കോട് ജില്ലയില്‍ ആണ് ഒഴിവുള്ളത്. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് ആണ് ക്ലര്‍ക്ക് കം അക്കൗണ്ടന്റിനെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടക്കുന്നത്. അഭിമുഖം ആഗസ്റ്റ് 25ന് രാവിലെ 10.30ന് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി ഓഫീസില്‍ വെച്ചായിരിക്കും നടക്കുന്നത്. ബി.കോം ബിരുദവും പി.ജി.ഡി.സി.എ യുമാണ് ആവശ്യമായ യോഗ്യത. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പർ : 04672217018.

താലൂക്ക് ആശുപത്രിയിൽ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം.
കാസര്‍ഗോഡ്‌ ജില്ലയില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവർ ആയി ജോലി നേടാൻ അവസരം. ആഗസ്റ്റ് 24 ന് രാവിലെ 10.30ന് താലൂക്ക് ആശുപത്രി ഓഫീസില്‍ വെച്ച് ഇന്റർവ്യൂ നടക്കും. 50 വയസ്സാണ് പരമാവധി പ്രായപരിധി. എസ്.എസ്.എല്‍.സി പാസായവർക്കും ഹെവി ലൈസന്‍സുള്ളവര്‍ക്കുമാണ് അവസരം. സമീപ പ്രദേശങ്ങളിലെ പഞ്ചായത്തിലുള്ളവർക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 04672217018, ഇ-മെയില്‍: trikaripurtalukhospital@gmail.com

Leave a Reply