വനിത ശിശു വികസന വകുപ്പിൽ നിരവധി ഒഴിവുകൾ

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ നിരവധി ഒഴിവുകൾ. ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ആണ് അവസരം.

സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) ഫീൽഡ് വർക്കർ, ലീഗൽ കൗൺസിലർ (പാർട്ട് ടൈം) എന്നീ തസ്തികകളിലേക്കാണ് യോഗ്യതയുള്ള വനിത ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ എത്തിക്കുക.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 6, 2021 വൈകുന്നേരം അഞ്ചുമണി ആണ് അപേക്ഷകൾ അയയ്ക്കേണ്ട വിലാസം:
സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരളമഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: spdkeralamss@gmail.com, കൂടുതൽ വിവരങ്ങൾക്ക് :0471 -2348666.

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്.

ഇ-മെയിൽ: spdkeralamss@gmail.com

Leave a Reply