എയര്‍പോര്‍ട്ടില്‍ അവസരം – പരീക്ഷ ഇല്ല – നേരിട്ട് ഇന്റര്‍വ്യൂ

എയർ ഇന്ത്യ ലിമിറ്റഡ് കീഴിലുള്ള എ.ഐ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ആയിട്ടായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ തയ്യാറാക്കി ഓഗസ്റ്റ് 23, ന് വൈകുന്നേരം 5 മണിക്ക് മുൻപായി നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.

അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ 06 ഒഴിവുകളുണ്ട്(ഹൈദരാബാദ്-01, കൊൽക്കത്ത-01, ഡൽഹി -02 മുംബൈ- 02). 80,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷകൻ ഒരു ഇൻറർ ചാർട്ടേഡ് അക്കൗണ്ടൻറ്/ഇൻറർ കോസ്റ്റ് ആയിരിക്കണം. കൂടാതെ ഫിനാൻസിൽ എം.ബി.എ അല്ലെങ്കിൽ മാനേജ്മെൻറ് അക്കൗണ്ടൻറ് യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സാണ് പരമാവധി പ്രായപരിധി.

അക്കൗണ്ട് അസിസ്റ്റൻറ് തസ്തികയിൽ 12 ഒഴിവുകളുണ്ട്(ഹൈദരാബാദ്-രണ്ട്, കൊൽക്കത്ത-രണ്ട്, ഡൽഹി -നാല്, മുംബൈ-നാല്). 25,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസം ശമ്പളം. ഉദ്യോഗാർത്ഥി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ ബിരുദം നേടിയിരിക്കണം. 28 വയസ്സാണ് പരമാവധി പ്രായപരിധി.

പേഴ്സണൽ ഇൻറർവ്യൂ മുഖേനയായിരിക്കും തിരഞ്ഞെടുക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യത ഉണ്ടെങ്കിൽ നിശ്ചിത ഫോർമാറ്റിൽ ആപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്തശേഷം ” AIESL
Personnel Department,2nd Floor, CRA Building, Safdarjung Airport Complex, Aurbindo Marg, New Delhi – 110 003″ എന്ന വിലാസത്തിലേക്ക് പോസ്റ്റ്/സ്പീഡ് പോസ്റ്റ്/കൊറിയർ ആയിട്ട് അയക്കുക.

Official Notification Click Here
Application form Click Here
Official Website Click Here

Leave a Reply