എട്ടാം ക്ലാസ് ജയിച്ചവർക്ക് മുതൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം

കേന്ദ്ര സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ. ഓഫീസ് അസിസ്റ്റൻറ്, അറ്റൻഡർ, വാച്ച്മാൻ കം ഗാർഡനർ എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ ജൂൺ 30, 2021 മുൻപായി സമർപ്പിക്കുക.

ബാങ്ക് ഓഫ് ഇന്ത്യയിൽ 7 ഒഴിവുകളാണുള്ളത്. സിന്ധുദുർഗ, രത്നഗിരി എന്നിവിടങ്ങളിലായി ആണ് നിയമനം നടക്കുന്നത്. ഓഫീസ് അസിസ്റ്റൻറ്, റ്റാലി, തുടങ്ങി കമ്പ്യൂട്ടർ പരിജ്ഞാനവും ടൈപ്പിംഗ് കഴിവുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. 15,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. എഴുത്തുപരീക്ഷയും പേഴ്സണൽ ഇൻറർവ്യൂ മുഖേനയും ആണ് തിരഞ്ഞെടുക്കുന്നത്.

അറ്റൻഡർ തസ്തികയിൽ സിന്ധുദുർഗ് 01 ഒഴിവുണ്ട്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ജില്ലയിലെ താമസക്കാർക്ക് മുൻഗണന ലഭിക്കും. 18 വയസ്സ് മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. 8,000 രൂപയാണ് പ്രതിമാസ ശമ്പളം. പേഴ്സണൽ ഇൻറർവ്യൂ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്.
വാച്ച്മാൻ കം ഗാർഡനർ തസ്തികയിൽ സിന്ധുദുർഗ് ഒന്ന് രത്നഗിരി രണ്ട് എന്നിങ്ങനെയാണ് ഒഴിവ് വിവരങ്ങൾ. എട്ടാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും. 18 വയസ്സ് മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. 5000 രൂപയാണ് പ്രതിമാസ ശമ്പളം. പേഴ്സണൽ ഇൻറർവ്യൂ മുഖേനയായിരിക്കും തിരഞ്ഞെടുക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കുക. ആപ്ലിക്കേഷൻ ഫോം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുക, ശേഷം പൂരിപ്പിച്ച ആപ്ലിക്കേഷൻ ഫോം ഒപ്പം പ്രായം, യോഗ്യത, ജാതി തുടങ്ങിയ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി ഉൾപ്പെടെ” Bank of India, Zonal Office, Near Arogya Mandir, Ratnagiri- Kolhapur Highway, Shivaji nagar, Ratnagiri 415639 ” എന്ന വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30 .

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
നോട്ടിഫിക്കേഷൻ & അപ്ലിക്കേഷൻ ഫോം – സിന്ധുദുർഗ് ലിങ്ക്
നോട്ടിഫിക്കേഷൻ & അപ്ലിക്കേഷൻ ഫോം – രത്‌നഗിരി ലിങ്ക്

Leave a Reply