5 ലക്ഷം രൂപ വായ്‌പ്പാ, 1 ലക്ഷം രൂപ സബ്‌സിഡി

കേന്ദ്രസർക്കാർ മുഖേന 5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതി കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആർക്കൊക്കെയാണ് അപേക്ഷിക്കാൻ കഴിയുന്നത്, അതിന് വേണ്ട മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി തുടങ്ങിയ വിവരങ്ങൾ ആണ് തുടർന്ന് കൊടുത്തിട്ടുള്ളത്.

covid സാമ്പത്തിക ധനസഹായം ആയിട്ടാണ് ഈ 5 ലക്ഷം രൂപയുടെ വായ്പ ലഭ്യമാക്കുന്നത്. ജൂൺ മാസം 28 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കോവിഡ് മൂലം കുടുംബത്തിലെ മുഖ്യ വരുമാനം മാർഗം ആയ വ്യക്തി മരണപ്പെടുകയാണെങ്കിൽ ഇത്തരത്തിലുള്ള കുടുംബത്തെ സഹായിക്കാൻ വേണ്ടിയാണ് ഈയൊരു സാമ്പത്തിക സഹായ പദ്ധതി രൂപീകരിച്ചത്. കേരളത്തിൽ obc വിഭാഗത്തിൽ പെട്ട അർഹരായവർക്ക് അപേക്ഷിക്കാം. അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ എന്ന നിലവിൽ ലഭിക്കുന്നത്.

സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ വഴിയാണ് ഇതിലേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം. കൂടാതെ 60 വയസ്സിൽ താഴെയുള്ള വ്യക്തി ആയിരിക്കണം മരണപ്പെട്ട ആൾ. സ്വയം തൊഴിൽ തുടങ്ങുവാൻ വേണ്ടി അഞ്ച് ലക്ഷം രൂപ വരെയാണ് ധനസഹായമായി വായ്പ ലഭിക്കുന്നത്. 80 ശതമാനം വായ്പയും ബാക്കി 20 ശതമാനം സബ്സിഡിയും ആയി ലഭിക്കും.

ഒരുലക്ഷം രൂപയാണ് പരമാവധി സബ്സിഡി തുക. അഞ്ചുവർഷം കൊണ്ടാണ് ഇത് തിരിച്ചു അടക്കേണ്ടത്. വെറും ആറു ശതമാനം മാത്രമാണ് ഈ വായ്പയുടെ വാർഷിക പലിശ. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ആളുകൾ വിശദാംശങ്ങളടക്കം ജൂൺ 28 ആം തീയതിക്ക് മുൻപായി
” http://www.ksbcdc.com/ “ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. പദ്ധതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കും ഇതേ വെബ്സൈറ്റിൽനിന്ന് മനസ്സിലാക്കാവുന്നതാണ്.

Leave a Reply