പോസ്റ്റൽ ഡിവിഷനിൽ ഏജൻറ് മാരുടെയും ഫീൽഡ് ഓഫീസർമാരുടെയും ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. കാസർഗോഡ് പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് നിയമനം നടക്കുന്നത്. പത്താം ക്ലാസ് പാസായവർക്ക് 18 -50 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കും തൊഴിൽരഹിതർ/ സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ എന്നിവർക്കാണ് ഡയറക്റ്റ് ഏജൻറ് തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്.
ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത് 65 വയസ്സിൽ താഴെ പ്രായമുള്ള കേന്ദ്രസർവീസിൽ നിന്ന് വിരമിച്ചവർക്ക് ആണ്. മുൻ ഇൻഷുറൻസ് ഏജൻറ്മാർ, വിമുക്തഭടന്മാർ, വിരമിച്ച അധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ സഹിതം മൊബൈൽ നമ്പർ ഉൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കാസർഗോഡ് ഡിവിഷൻ, കാസർഗോഡ് 671121 എന്ന വിലാസത്തിലേക്ക് അപേക്ഷിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 5 2021.
കോഴിക്കോട് പോസ്റ്റൽ ഡിവിഷനു കീഴിൽ ജോലി നേടാൻ അവസരം. വയനാട് ജില്ലയിലെ വൈത്തിരി, സുൽത്താൽ ബത്തേരി താലൂക്ക് പരിധിയിൽ ആണ് അവസരം. ഈ മേഖലയിൽ താമസിക്കുന്ന പത്താം ക്ലാസ്സ് പാസ്സായവർക്കും18 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുളള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ എന്നിവർക്ക് പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്/ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റ് ആയി ജോലി നേടാം.
മുൻ ഇൻഷൂറൻസ് ഏജന്റുമാർ, ആർ.ഡി ഏജന്റ്, വിമുക്ത ഭടന്മാർ, കമ്പ്യൂട്ടർ പരിജ്ഞാനമുളളവർ എന്നിവർക്ക് മുൻഗണന. അപേക്ഷകർ ബയോഡാറ്റ മൊബൈൽ നമ്പർ സഹിതം postalrect.clt@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യണം. വയസ്സ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കണം. ഇന്റർവ്യൂ തീയതി അപേക്ഷകരെ അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ 5,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എൻഎസ്സി/കെവിപി ആയി കെട്ടിവെക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. ഫോൺ : 0495 2384770, 2386166.
