വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരളത്തിലെ പ്രമുഖ കമ്പനിയായ ഇളനാട് ഔദ്യോഗിക റിക്രൂട്ട്മെൻറ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനേജ്മെൻറ് ട്രെയിനീസ്, ഫിനാൻസ് മാനേജർ, മാർക്കറ്റിംഗ് സ്റ്റാഫ്, ഡ്രൈവർ കം സെയിൽസ്മാൻ, മോഡേൺ ട്രേഡ് ടീം ലീഡർ, ഇകൊമേഴ്സ് ഇൻചാർജ്, പ്രൊഡക്ഷൻ ഓപ്പറേറ്റർ, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിലവിൽ അവസരമുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 27, 2021 മുൻപായി അപേക്ഷ സമർപ്പിക്കുക. തസ്തികയും അതിൻറെ യോഗ്യത മാനദണ്ഡം, ആവശ്യമായ പ്രവൃത്തിപരിചയം, പ്രായപരിധി, ലൊക്കേഷൻ എന്നീ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുക. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ 8301880170 എന്ന നമ്പർ ബന്ധപ്പെടുകയോ elanadu@elanadu.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുകയോ ചെയ്യുക.
മാർക്കറ്റിംഗ് സ്റ്റാഫ്, ലാബ് ടെക്നീഷ്യൻ, ഇകോമേഴ്സ് ഇൻചാർജ്, മോഡേൺ ട്രേഡ് ടീം ലീഡർ എന്നീ തസ്തികയിൽ ആവശ്യമായ യോഗ്യത ബിരുദമാണ്. പ്ലസ്ടു കഴിഞ്ഞവർക്ക് പ്രൊഡക്ഷൻ ഓപ്പറേറ്റർ, ഡ്രൈവർ കം സെയിൽസ്മാൻ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാം. മാർക്കറ്റ് മാനേജ്മെൻറ് ട്രെയിനീസ് തസ്തികയിൽ എംബിഎ കഴിഞ്ഞവർക്കും ഫിനാൻസ് മാനേജർ തസ്തികയിൽ സിഎ അല്ലെങ്കിൽ ഐ സി ഡബ്ല്യു എ കഴിഞ്ഞവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.