ലോക്കഡൗണിൽ രക്ഷപെടാൻ പറ്റിയ 4 കുറഞ്ഞ നിക്ഷേപങ്ങളുള്ള ബിസിനെസ്സുകളെ പറ്റിയറിയാം. ഈ കോവിഡ് 19 സമയത്തു ലോക്ക്ഡൗൺ കാരണം ഒരുപാട് പേർ ബുദ്ധിമുട്ടുകയും ജോലി നഷ്ടപെട്ട വിഷമത്തിലൊക്കെയാണ്. ഏതൊരു കാര്യത്തിലെന്ന പോലെ ഈ ഒരു അവസ്ഥക്കും പരിഹാരമുണ്ട്. ഈ ലോക്കഡൗണിൽ മറ്റു ചില ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്നവരെ സഹായിച്ചു കൊണ്ട് പണം നേടാനാകും. സോഷ്യൽ മീഡിയകൾക്ക് ബിസിനസ്സിന്റെ വളർച്ചയിൽ വലിയൊരു പങ്ക് വഹിക്കാനാകും.
ഒന്നാമത്തെ ബിസിനസ് ആണ് ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളുടെ വിതരണം. മാസ്ക് ,സാനിറ്റൈസർ ഒക്കെ ഈ ലോക്കഡോൺ കാലത്തു വളരെ അത്യാവിശ്യമുള്ളവയാണ്. ഇതൊക്കെ ബൾക്ക് ആയി വാങ്ങി ലാഭത്തിൽ വിൽക്കാനാകും. അത്പോലെ തന്നെ ലോക്കഡൗണിൽ മരുന്നും മറ്റും വാങ്ങാൻ കഴിയാത്തവർക്കൊരാശ്വാസമാകാനും സാധിക്കും. വീട്ടിൽ കൊണ്ട് വിതരണം ചെയ്യുന്നതായതിനാൽ ആളുകൾ തീർച്ചയായും നിങ്ങളെ സന്ദർശിയ്ക്കും.
മറ്റൊരു ബിസിനസ്സ് ആണ്. വീട്ടിലെ ഭക്ഷണം മാത്രം കഴിച്ചു മടുത്തു കിടക്കുന്നവർക്കു സ്പെഷ്യൽ ആയിട്ടുള്ള വിഭവങ്ങൾ തയ്യാറാക്കി വീട്ടിൽ എത്തിച്ചു കൊടുക്കാം. അവർ ആഗ്രഹിച്ചിരിക്കുന്ന ഭക്ഷണങ്ങൾ അവരുടെ കയ്യിലെത്തിച്ചു കൊടുക്കുക. സോഷ്യൽ മീഡിയ വഴിയോ 2 -3 പോസ്റ്ററുകൾ വഴിയൊക്കെ ജനങ്ങളിലേക്ക് ഈ വിവരം എത്തിക്കാം. അവർക്ക് ഭക്ഷണം ഇഷ്ടപെട്ടാൽ പിന്നെ ഒരുപാട് പേർ നിങ്ങളെ തേടിയെത്തും. ആഹാരം പാകം ചെയ്യാനറിയാത്തവർ കുക്കിനെയോ പാചകം അറിയുന്നവരെയോ നിർത്തിയാൽ മതിയാകും.
അടുത്തത് സത്യസന്ധമായ ഓൺലൈൻ സൈറ്റുകൾ വഴി സമ്പാദിക്കാം. ഫ്രീലാൻസർ, അപ്പ് വർക്ക്, ഫീവർ, ടാസ്ക്റാബിറ്റ് പോലുള്ള സത്യസന്ധമായ വെബ്സൈറ്റ് വഴി പണം സമ്പാദിക്കാം. മറ്റൊരു ബിസിനസ്സ് ആണ് നമ്മുടെ ഹോബീസ് ബിസിനസ്സ് ആക്കുന്നത്. ബോട്ടിൽ ആർട്ട്, ചിത്രം വരപ്പ്, കൃഷി അങ്ങനുള്ള നിങ്ങളുടെ ഹോബീസ് ജോലി ആയി അല്ലെങ്കിൽ ബിസിനസ്സ് ആയി തിരഞ്ഞെടുത്തു കൊണ്ട് ഈ ലോക്കഡോൺ കാലത്തു പണം സമ്പാദിക്കാവുന്നതാണ്.