ആരോഗ്യ കേരളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്.തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. ഡിസ്ട്രിക്ട് പി.പി.എം (പബ്ലിക് പ്രൈവറ്റ് മിക്സ് ) കോഡിനേറ്റർ എൻ.ടി. ഇ.പി പ്രോഗ്രാം, ഓഫീസ് സെക്രട്ടറി (ഡി.പി.എം.എസ്.യു എന്നീ തസ്തികകളിലാണ് അവസരം.
ഡിസ്ട്രിക്ട് പി.പി.എം (പബ്ലിക് പ്രൈവറ്റ് മിക്സ് ) കോഡിനേറ്റർ എൻ.ടി. ഇ.പി പ്രോഗ്രാം തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദാനന്തരബിരുദവും (സോഷ്യൽസയൻസ്/ മാസ് മീഡിയ കമ്മ്യൂണിക്കേഷൻ/ റൂറൽ ഡെവലപ്മെൻറ്/അഡ്വോകസി / പാർട്ട്ണർഷിപ്പ്/ അനുബന്ധ വിഷയങ്ങൾക്ക് മുൻഗണന ),ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം, കമ്പ്യൂട്ടറിൽ പ്രാഥമിക അറിവ്. പെർമനൻറ്റ് ടു വീലർ ഡ്രൈവിംഗ് ലൈസൻസ് എന്നിവയാണ്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 25000 രൂപ. പരമാവധി പ്രായപരിധി 40 വയസ്സ് .
ഓഫീസ് സെക്രട്ടറി( ഡി പി എം എസ് യു)- ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ അറിവും ഓഫീസ് മാനേജ്മെൻറിൽ (ആരോഗ്യം) അഞ്ചു വർഷത്തെ പ്രവർത്തി പരിചയവും ആണ് .16000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ആരോഗ്യവകുപ്പിൽ നിന്ന് വിരമിച്ച വിരമിച്ചവർക്ക് 57 വയസ്സും മറ്റുള്ളവർക്ക് 40 വയസ്സും ആണ് പ്രായപരിധി.
<<കോഴിക്കോടുള്ള ഒഴിവുകൾ പറ്റി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>
താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2,2021 . അപേക്ഷയുടെ ഹാഡ് പ്രിന്റ്ഔട്ടും ബന്ധപ്പെട്ട രേഖകളും പരീക്ഷ ഫീസായ 250 രൂപയുടെ DD സാഹിതം നേരിട്ട് അല്ലെങ്കിൽ തപാലിൽ ജൂൺ 5,2021 മുൻപായി താഴെയുള്ള വിലാസത്തിൽ എത്തി ചേരുക.
വിലാസം. To Office of the District Programme Manager, Arogyakeralam(NRHM) W&C Hospital Compound, Thycaudu P.O, Thiruvananthapuram Pin-695014
<<<ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.>>>
<<<വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.>>>
