നാട്ടില്‍ പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ജോലി- ഇമെയിൽ അയക്കുക.

ആരോഗ്യ കേരളം വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഡെയിലി വേജസ്/കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോട്-ന്റെ കീഴിലാണ് വിവിധ തസ്തികകളിലേക്ക് നിയമിക്കുന്നത്. പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ്, ജെ.പി.എച്ച്.എൻ, ആർ.ബി.എസ്.കെ നഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, ഡെവലപ്മെൻറ് തെറാപ്പിസ്റ് എന്നീ തസ്തികകളിലാണ് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്.

പാലിയേറ്റീവ് കെയർ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ജി.എൻ.എം&കേരള നഴ്സിംഗ് കൂടാതെ മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ ബി.സി.സി.പി.എൻ സർട്ടിഫിക്കറ്റ് എന്നിവയാണ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസം 17,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പരമാവധി പ്രായപരിധി 40 വയസ്സാണ്.

ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. എ.എൻ.എം കൂടാതെ കേരള നഴ്സിങ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്കാണ്. ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസം 17,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പരമാവധി പ്രായപരിധി 40 വയസ്സാണ്.

ആർ.ബി.എസ്.കെ നഴ്സ് തസ്തികയിലേക്ക് എ.എൻ.എം കൂടാതെ കേരള നഴ്സിങ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസം 17,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പരമാവധി പ്രായപരിധി 40 വയസ്സാണ്.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ആവശ്യമായ യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ എം-ഫിൽ / എം.എസ്.സി കൂടാതെ ആർ.സി.ഐ രജിസ്ട്രേഷൻ ആണ്. പ്രതിമാസം 20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തികയിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം കൂടാതെ സ്പെഷ്യൽ എഡ്യൂക്കേഷൻ-ൽ ബി.എഡ് നേടിയവർക്കും അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 40 വയസ്സാണ് പരമാവധി പ്രായപരിധി.

<<തിരുവനന്തപുരത്തുള്ള ഒഴിവുകൾ പറ്റി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>

ഡെവലപ്മെൻറ് തെറാപ്പിസ്റ്റ് തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം കൂടാതെ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെൻറ്-ൽ പിജി അല്ലെങ്കിൽ ചൈൽഡ് ഡെവലപ്മെൻറ്-ൽ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. പ്രതിമാസം 20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 40 വയസ്സാണ് പരമാവധി പ്രായപരിധി.

അപേക്ഷിക്കുന്നവരെ നിന്നും തിരഞ്ഞെടുക്കുന്നത് യോഗ്യത, പ്രവൃത്തിപരിചയം, കൂടാതെ ഫോൺ ഇൻറർവ്യൂയിലെ പ്രകടനത്തിനും അനുസരിച്ചായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ കോൺട്രാക്ട് അല്ലെങ്കിൽ ഡെയിലി വേജസ് അടിസ്ഥാനത്തിൽ നിയമിക്കുന്നതായിരിക്കും. പ്രതിമാസം 20,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 40 വയസ്സാണ് പരമാവധി പ്രായപരിധി.

അപേക്ഷിക്കേണ്ട രീതി – അപേക്ഷകൾ  ‘nhmkkdinterview@gmail.com’ എന്ന ജിമെയിൽ വിലാസത്തിലേക്ക് 07/06/2021 , വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. ഇമെയിൽ ആപ്ലിക്കേഷനിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര്, ബന്ധപ്പെടാനുള്ള നമ്പർ, കൂടാതെ ആവശ്യമായ രേഖകളും ചേർക്കുക. തിരിച്ചറിയൽ കാർഡ് കോപ്പി വയ്ക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

Leave a Reply