മത്സരങ്ങളിലൂടെ ജോലി- ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക

ഇനി ഗെയിം കളിച്ചുകൊണ്ട് പ്രതിവർഷം 15 ലക്ഷം വരെ നേടാൻ കഴിയുന്ന ജോലി നേടാം. കഴിവുകൾ മാത്രം ഉപയോഗിച്ചാൽ മതി അമ്പതോളം പ്രമുഖ കമ്പനികൾ നിന്ന് ജോലി നേടാനാകും. പ്രശസ്ത കമ്പനിയായ nyka ഇതുപോലൊരു ഗെയിമിഫിേകേഷൻ കൊണ്ടുവരികയുണ്ടായി. അവർക്ക് അതിനാൽ നല്ല രീതിയിൽ കച്ചവടം നടക്കുകയുണ്ടായി. അവരുടെ ഷൂസ്, വാച്ച് എന്നത് ഒരു ചിപ്പ് ഘടിപ്പിച്ചു കൊണ്ട് അവരുടെ ശരീരത്തിലെ കലോറിയും അവർ ചെയ്ത വ്യായാമങ്ങളുടെയും എല്ലാം എണ്ണമെടുത്ത് നിശ്ചിത ലക്ഷ്യത്തിലെത്തിച്ചേരുവാൻ അവരെ സഹായിക്കും.

ഇത് വിപണിയിൽ വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചിരുന്നത്. ഈ ഗെയിമിഫിക്കേഷൻ ജോലി നിയമനത്തിലും നടത്തുന്നുണ്ട്. അൺഅക്കാദമി ഗ്രൂപ്പിലുള്ള റിവീൽ എന്ന കമ്പനിയാണ് അമ്പതോളം പ്രമുഖ ഇന്ത്യൻ കമ്പനികളിൽ നിന്നും 15 ലക്ഷം രൂപ വരെ ശമ്പളമുള്ള അഞ്ഞൂറോളം ജോലി അവസരങ്ങളുമായി എത്തിയിരിക്കുന്നത്. ഇതു കൂടാതെ മറ്റു പല പ്രമുഖ കമ്പനികൾ നിന്നും അവസരം ലഭിക്കുന്നതാണ്.

2021 ൽ പാസ്സ്ഔട്ട് ആകാൻ പോകുന്നവർക്കും, മൂന്നുവർഷത്തിൽ താഴെ അനുഭവം ഉള്ളവർക്കും, അതുമല്ലെങ്കിൽ ഇതിനകം പാസ് ഔട്ട് ആയവർക്കും എല്ലാം ടൂർണമെന്റിൽ പങ്കെടുക്കാവുന്നതാണ്. മാർക്കുകളും ഗ്രേഡുകളും ഒന്നും ആവശ്യമില്ലാത്ത ഇവിടെ ജീവിത നൈപുണ്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇന്ത്യയിൽ നിന്നുമുന്നുള്ള ആർക്കുവേണമെങ്കിലും ഓൺലൈനായി പങ്കെടുക്കാവുന്നതാണ്. സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേഖലയിലെ ബിസിനസ് ഡെവലപ്മെൻറ്, ടെക്നോളജി മേഖലയിലെ ഫ്രണ്ടൻറ് ഡെവലപ്മെൻറ്, പിന്നെ ബാക്കൻഡ് ഡെവലപ്മെൻറ് തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ ഉള്ളത്.

ആദ്യ ടൂർണ്ണമെൻറ് നടക്കുന്നത് ജൂൺ 26ന് ആണ്. ഇതിനായി ജൂൺ 22 ന് മുൻപായി തന്നെ രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുക. രജിസ്റ്റർ ചെയ്തതിനു ശേഷം പ്രൊഫൈൽ പൂർത്തിയാക്കുക. 1099 രൂപയാണ് രജിസ്റ്റർ ഫീസ് രണ്ടാമത്തെ സ്റ്റെപ്പ് ആണ് പ്രീലിൻസ് ഇതിൽ പ്രോബ്ലം സോൾവിങ്, ഇമോഷണൽ കോശിയെന്റ, ക്രിയേറ്റിവിറ്റി കമ്മ്യൂണിക്കേഷൻ എന്നിങ്ങനെ ചലഞ്ചു കൾ ആണ് ഉള്ളത് .

ഇതിൽ നിന്നും ടോപ്പ് ആയിട്ടുള്ള 25% പേരെ അടുത്ത് റൗണ്ടായ അഡ്വാൻസ് ചലഞ്ചിലേക്ക് തിരഞ്ഞെടുക്കും. അവിടെ ഇൻറർവ്യൂ പോലുള്ള കാര്യങ്ങളാണ് നടക്കുക. അഡ്വാൻസ് തലത്തിലേക്ക് തിരഞ്ഞെടുത്തവർക്ക് ഫ്രീയായി വിദഗ്ധരുടെ കൗൺസിൽ ലഭ്യമാകുന്നതാണ്. അടുത്ത സ്റ്റേജിൽ റിലെവൽ സ്കോറും ഒപ്പം സ്കിൽ റിപ്പോർട്ട്സും നൽകുന്നതാണ്. ഈ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക.വളരെ രസകരമായ ഈ നിയമത്തിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനായി.  http://revl.co/4it എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply