ലോൺ വേണ്ടവർ സെപ്റ്റംബറിന് മുൻപിൽ അപേക്ഷിക്കുക

പെട്ടെന്ന് തന്നെ സാങ്ഷൻ ആവുന്ന കാനറ ബാങ്കിൻറെ 5,000 മുതൽ അഞ്ച് ലക്ഷം വരെ ലഭിക്കുന്ന ലോണിനെ പറ്റിയറിയാം. കാനറാ ബാങ്കിന്റെ കാനറാ സുരക്ഷാ പേർസണൽ ലോൺ എന്ന പദ്ധതി പ്രകാരം 25,000 മുതൽ അഞ്ച് ലക്ഷം വരെയുള്ള ലോണുകൾ ലഭിക്കുന്നതാണ്. പ്രോസസിങ് ഫീസില്ലാതെ പെട്ടെന്നു തന്നെ സാങ്ഷൻ ആകുന്ന ഈ പദ്ധതിയുടെ മറ്റുകാര്യങ്ങൾ എങ്ങനെയാണ് എന്നറിയാൻ താഴെ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ശ്രദ്ധിക്കുക.

പ്രധാനമായും കോവിഡ് ബാധിതർ ആയ ആളുകൾക്ക് വേണ്ടിയാണ് ഈ ലോൺ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ ബാധിച്ചു ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന സമയത്തോ ഡിസ്ചാർജ് ചെയ്തതിനു ശേഷമോ ലോണിന് അപേക്ഷിക്കാവുന്നതാണ്. ലോൺ നമുക്ക് ലഭിച്ചുകഴിഞ്ഞാൽ ആറുമാസമാണ് മൊറട്ടോറിയം അനുവദിച്ചിരിക്കുന്നത്. പ്രോസസിംഗ് ഇല്ലാത്ത ഈ പദ്ധതിക്ക് സെപ്റ്റംബർ 30, 2021 വരെയാണ് അവസാന ഡേറ്റ് നൽകിയിരിക്കുന്നത്.

സാമ്പത്തികമായി എല്ലാവരും തന്നെ വളരെ അധികം കഷ്ടത അനുഭവിക്കുന്ന ഈ സമയത്തു ഒരുപാടുപേർക് വലിയൊരു ആശ്വാസം തന്നെയാകും ഈ ഒരു ലോൺ.പ്രത്യേകിച്ച് കൊറോണ ബാധിതനായത് കാരണം ജോലി വരെ നഷ്ടപെട്ടവർ നമ്മുടെ പരിചയത്തിലുണ്ടാകും.അവർക്കെല്ലാം ഒറ്റശ്വാസമെന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അടുത്തുള്ള കാനറാ ബാങ്കിലൂടെ ഓഫ് ലൈൻ ആയിട്ട് അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കാനറ ബാങ്ക് സന്ദർശിക്കുക.

സാധാരണയായി ഒരു ലോണിന് നമ്മൾ അപേക്ഷിക്കുമ്പോൾ വളരെ കാലം അതിന്റെ പുറകെ നടക്കേണ്ടി വരും. അവർ പറയുന്ന എല്ലാ രേഖകളും കാണിച്ചാൽ പോലും ലോൺ കിട്ടിയെന്ന് വരില്ല. എന്നാൽ കാനറാ ബാങ്കിന്റെ കാനറാ സുരക്ഷാ പേർസണൽ ലോൺ പദ്ധതി പെട്ടെന്ന് തന്നെ സാങ്ങ്ഷനാകുന്ന ഒന്നാണ് അതുകൊണ്ടു തന്നെ താല്പര്യമുള്ളവരും അർഹതയുള്ളവരും സെപ്റ്റംബർ 30 നു മുൻപ് തന്നെ അപേക്ഷ കൊടുക്കാൻ ശ്രദ്ധിക്കുക.

Leave a Reply