പെൺകുട്ടികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതി

പെൺകുട്ടികൾ ഉള്ള കുടുംബത്തിലെ രക്ഷിതാക്കൾക്ക് അവരെ പറ്റി ഓർത്ത് എന്നും വേവലാതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിവയൊക്കെ വളരെയേറെ ചിലവുള്ളതാണ്. പലപ്പോഴും പെൺകുട്ടികളുടെ വിവാഹം കഴിയുമ്പോഴേക്കും മാതാപിതാക്കൾ കടക്കാരനായി മാറിയിരിക്കും. ഇതാണ് കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാങ്ങളിലെയും മാതാപിതാക്കളുടെ അവസ്ഥ. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ മറികടക്കാൻ വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പദ്ധതിയാണ് ‘സുകന്യ സമൃദ്ധി യോജന’.

പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ പദ്ധതിയായതു കൊണ്ട് വിശ്വസനീയമായ രീതിയിൽ തന്നെ നല്ല സാമ്പത്തിക ഭദ്രതയോടെ നിങ്ങളുടെ മകളുടെ ഭാവി തീരുമാനിക്കാൻ കഴിയുന്നതാണ്. പോസ്റ്റ് ഓഫീസ് കേന്ദ്രികരിച്ചുള്ള ഈ പദ്ധതി ആയതു കൊണ്ട് ഏതെങ്കിലും പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലോ പൊതുമേഖലാ ബാങ്കുകളിലോ പെൺകുട്ടികൾക്ക് വേണ്ടി അക്കൗണ്ട് തുടങ്ങാവുന്നതാണ്‌.10 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് അവസരം. ഈ ബാങ്ക് അക്കൗണ്ട് ആൺകുട്ടികൾക്ക് വേണ്ടിയുള്ളതല്ല എന്നു ഒന്നുകൂടെ ഓർമിപ്പിച്ചു കൊള്ളട്ടെ. ഈ പദ്ധതിയിൽ വർഷത്തിൽ 250 രൂപ മുതൽ ഒന്നര ലക്ഷം വരെ നിക്ഷേപ്പിക്കാവുന്നതാണ്.

21 വർഷം കഴിയുമ്പോൾ നിങ്ങളുടെ വിഹിതവും കേന്ദ്ര സർക്കാരിന്റെ വിഹിതവും ചേർന്ന് നല്ലയൊരു സംഖ്യ നിങ്ങൾക്ക് ലഭിക്കുമെന്നുറപ്പാണ്. ഇതു നിങ്ങളുടെ മകളുടെ വിവാഹകാര്യങ്ങൾക്കും വിദ്യാഭ്യാസത്തിനും ഒരു മുതൽകൂട്ടാവും എന്നുറപ്പാണ്. അക്കൗണ്ട് ആരംഭിക്കുന്ന ദിവസം മുതൽ 21 വർഷത്തേക്കാണ് പദ്ധതിയുടെ കാലാവധി. പദ്ധതി തുടങ്ങി 14 വർഷത്തേക്ക് എല്ലാ മാസവും നിക്ഷേപിച്ചാൽ 21 വർഷം കഴിയുമ്പോൾ പണം പിൻവലിക്കാം. അതായത് പ്രതിമാസം 1000 രൂപ നിക്ഷേപിച്ചാൽ 14 വർഷം 168000 രൂപ നിക്ഷേപ്പിക്കേണ്ടി വരും. എന്നാൽ 21 വർഷം കഴിഞ്ഞു നിങ്ങൾക്ക് 6 ലക്ഷം രൂപ വരെ കിട്ടുന്നതാണ്.

ഈ പദ്ധതിയിൽ ലഭ്യമായ പലിശനിരക്ക് അനുസരിച്ച് മേൽ പറഞ്ഞ വർഷ കാലാവധി അനുസരിച്ചു 22,50,000 രൂപ നിക്ഷേപ്പിക്കാവുന്നതാണ്. പലിശയിനത്തിൽ 41,36,543 രൂപ കൂട്ടി 21 വർഷം അക്കൗണ്ട് പക്വത ആവുമ്പോൾ 64 ലക്ഷം രൂപ വരെ നിങ്ങൾക്ക് കിട്ടുന്നതാണ്. പലിശ നിരക്ക് കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ചു മാറിക്കൊണ്ടിരിക്കുമെന്നതിനാൽ മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പലിശ നിരക്ക് അനുസരിച്ചു നിക്ഷേപിക്കുക.

വിശദമായ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത് വായിച്ചു മനസ്സിലാക്കുക

Leave a Reply