ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനിമുതൽ റോഡ് ടെസ്റ്റ് വേണ്ട കേന്ദ്രസർക്കാർ വിജ്ഞാപനം വന്നു

ഇത് വരെയും ഡ്രൈവിംഗ് ലൈസൻസ് എടുക്കാത്തവർക്ക് ഒരു സന്തോഷ വാർത്ത. ജൂലൈ മാസം മുതൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് റോഡ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല എന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ്. നിലവിൽ ഒരു വ്യക്തി ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി അപേക്ഷിക്കുകയാണ് എങ്കിൽ ആദ്യം ലേണിംഗ് ടെസ്റ്റ് പാസായിരിക്കണം. അത് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമാണ് രണ്ടാംഘട്ടമായി റോഡ് ടെസ്റ്റ് വരുന്നത്. മിക്ക ആളുകളും ഈ ടെസ്റ്റിലാണ് പരാജയപ്പെടുന്നത്.

ഒരു ആർടിഒ ഓഫീസർ കൂടെ ഇരുന്ന് നമ്മൾ മികച്ച ഡ്രൈവിംഗ് കാഴ്ച വയ്ക്കേണ്ട ഈ ഡ്രൈവിംഗ് ടെസ്റ്റ് ആണ് ഇപ്പോൾ ഇല്ലാതാകുന്നത്. രാജ്യത്ത് വിവിധ മേഖലകളിലായി അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെൻറർ വികസിപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെൻറർ മുഖേന ഒരു ഡ്രൈവറിനു വേണ്ട എല്ലാ പരിശീലനവും ലഭിക്കും. വിവിധ ബുദ്ധിമുട്ടുള്ള സന്ദർഭങ്ങളിൽ എങ്ങനെ നന്നായി ഡ്രൈവിംഗ് കൈകാര്യം ചെയ്യാമെന്നും ഈ സെൻറർ മുഖേന പഠിക്കാൻ സാധിക്കും. വാഹനം ഓടിക്കാൻ വേണ്ടുന്ന ഏറ്റവും ചെറിയ കാര്യം മുതൽ വാഹനത്തിൻറെ ഓയിൽ ചെയ്ഞ്ചിങ് വരെ ഈ സെൻററിൽ നിന്ന് പഠിക്കാൻ സാധിക്കും.

മലപ്പുറം ജില്ലയിൽ ഇടപാട് 2014 തുടങ്ങിയ അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെൻറർ കൂടുതൽ പ്രദേശത്തേക്ക് വ്യാപിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മികച്ച ഡ്രൈവിംഗ് പരിശീലനം ലഭിക്കാൻ വ്യത്യസ്തമായ ട്രാക്കുകൾ ലഭ്യമാണ്. ഇവിടെ ഹോസ്റ്റൽ സൗകര്യം, കാൻറീൻ തുടങ്ങി നിരവധി സേവനങ്ങളും ഇവിടെ ലഭ്യമാണ്. ഇത്തരമൊരു സെന്ററിൽ നിന്ന് ഡ്രൈവിംഗ് കോഴ്സ് പൂർത്തിയാക്കുന്ന വ്യക്തിക്ക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ റോഡ് ടെസ്റ്റ് ചെയ്യേണ്ടി വരില്ല, കാരണം ഇത്തരം സെൻസറുകളിൽ നിന്ന് വളരെ കഠിനമായ പരിശീലനം ആണ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നത്.

Leave a Reply