ആട് വളർത്തലിന് 1 ലക്ഷം രൂപവരെ ധനസഹായം.തിരിച്ചടവ് വേണ്ട

സംസ്ഥാനസർക്കാർ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആടുവളർത്തൽ ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്. ഈ ലഭിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. ആടുവളർത്തൽ മാത്രമല്ല കന്നുകാലിവളർത്തൽ, മത്സ്യ കൃഷി വളർത്തൽ, കോഴി വളർത്തൽ, തുടങ്ങി ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. ആടു വളർത്തുന്നതിനായി അതിൻറെ കൂടെ നിർമ്മിക്കുന്നതിനായി ആണ് ഈ ധനസഹായം ലഭിക്കുന്നത്.

പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിക്കുന്ന ഈ തുക എ.പി.എൽ ബി.പി.എൽ എന്ന വേർതിരിവില്ലാതെ എല്ലാവർക്കും ലഭിക്കുന്നതാണ്. ആട് വളർത്തുന്നവർക്ക് കൂടാതെ കർഷകർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും മത്സ്യ കൃഷി കന്നുകാലി വളർത്തൽ തുടങ്ങിയ പദ്ധതികൾക്ക് എല്ലാം ഇതുപോലുള്ള ധനസഹായങ്ങൾ ലഭിക്കുന്നുണ്ട്.

ആനുകൂല്യങ്ങൾ ലഭിക്കാൻ നിങ്ങളെ നിങ്ങളുടെ പഞ്ചായത്തിൽ പോയി തൊഴിലുറപ്പ് ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് എൻജിനീയർ അല്ലെങ്കിൽ ഓവർസിയർ- നെ കാണുക. നിങ്ങൾ സമർപ്പിക്കുന്ന അപേക്ഷ സാങ്ഷൻ ആയിക്കഴിഞ്ഞാൽ കൂട് പണിഞ്ഞതിന്റെയും ചിലവായതിന്റെയും ഒരു ജി എസ് ടി ബിൽ സമർപ്പിക്കുക.

ഇതിനുശേഷമാണ് നിങ്ങൾക്ക് പണം ലഭിക്കുന്നത്. 4.5 മീറ്റർ നീളവും 2.5 മീറ്റർ വീതിയുമുള്ള കൂടാണ് ഈ പദ്ധതി വഴി പണിയാൻ കഴിയുന്നത്. ഇതിൻറെ മൊത്തം തുക 1,25,000 രൂപ മാത്രമേ ആവാൻ പാടുള്ളൂ. ഇത് ഒരു ലക്ഷം രൂപയാണ് സർക്കാരിൽനിന്നും ധനസഹായമായി നിങ്ങൾക്ക് ലഭിക്കുന്നത്. ഈ ഉപകാരപ്പെടുന്ന അറിവ് നിങ്ങളുടെ കൂട്ടുക്കാരിലേക്കും ഷെയർ ചെയ്തു എത്തിക്കുക.

Leave a Reply