പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കാന്റീൻ അറ്റന്റന്റ് ആവാം

പ്രിൻസിപ്പാൾ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൻറീൻ അറ്റൻഡ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് ആണ് നിലവിൽ അവസരമുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 21.09.2021 മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ തയ്യാറാക്കി സമർപ്പിക്കുക. ബാംഗ്ലൂർ ആയിരിക്കും നിയമനം നടക്കുന്നത്.

കാൻറീൻ അറ്റൻഡർ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ പാസായവർക്ക് ആണ്. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. എസ്.സി / എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഓ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷവും പിഡബ്ല്യുഡി വിഭാഗക്കാർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 18,000 രൂപയാണ്. അപേക്ഷ അയക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ് എന്നീ പ്രക്രിയകൾ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്.

താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ആപ്ലിക്കേഷൻ തയ്യാറാക്കി” The PCP/A, 107, Lower Agram Road, Agram Post, Bengaluru”-560 007″ എന്ന വിലാസത്തിലേക്ക് അയക്കുക. രജിസ്ട്രേഡ് ആപ്ലിക്കേഷനുകൾ സ്വീകരിക്കുന്നതല്ല. അപേക്ഷാഫോം അയക്കുമ്പോൾ കവറിന് മുകളിലായി ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് കാൻറീൻ അറ്റൻഡൻസ് എന്ന രേഖപ്പെടുത്തുക.

 വെബ്സൈറ്റ് ലിങ്ക്
നോട്ടിഫിക്കേഷൻ &അപ്ലിക്കേഷൻ ഫോം ലിങ്ക്

Leave a Reply